web analytics

തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഫലം കണ്ടില്ല; റഷ്യൻ കൂലിപ്പട്ടാളത്തിലെ മലയാളികൾ യുദ്ധമുന്നണിയിൽ ?

ജോലിക്കായി റഷ്യയിൽ എത്തിച്ച ഏജന്റ് ചതിച്ചതിനെ തുടർന്ന് റഷ്യൻ കൂലിപ്പട്ടാളത്തിലെത്തിയ തൃശൂർ സ്വദേശികളായ ബിനിൽ ജയിൻ എന്നിവർ യുദ്ധ മുന്നണിയിൽ എത്തിയതായി റിപ്പോർട്ട് . ഇരുവരും അയച്ച വാട്‌സാപ്പ് സന്ദേശത്തിലാണ് തങ്ങൾ യുദ്ധമുന്നണിയിൽ എത്തിയതായി വെളിപ്പെടുത്തിയിരിക്കുന്നത്. Malayalis in the Russian mercenary army on the war front

തോക്കും ബുള്ളറ്റും ഗ്രനേഡും തന്നു. ശക്തമായ വെടിവെയ്പ്പും ബോബിങ്ങും നടക്കുന്ന പ്രദേശത്തേക്കാണ് പറഞ്ഞുവിടുന്നത്. അവിടേക്ക് കേറിച്ചെല്ലാൻ പോലും പറ്റാത്ത അവസ്ഥയാണ്. തങ്ങളുടെ സംഘത്തിൽ നിന്നും അവിടേയ്ക്ക് പോയവരൊക്കെ കൊല്ലപ്പെട്ടു.

വിളിക്കേണ്ടവരെയൊക്കെ വിളിച്ചോളാൻ പറഞ്ഞ് അവസാനമായി നെറ്റ് കണക്ട് ചെയ്തു തന്നു. പോയാൽ തങ്ങളും കൊല്ലപ്പപ്പെടുമെന്ന് പറയുന്നു. ഇരുവരെയും തിരികെയെത്തിക്കാൻ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

ഇന്ത്യൻ എംബസിയിൽ നിന്നും നിർദേശം കിട്ടിയിട്ടും തങ്ങളെ തിരികെ അയക്കാൻ കമാൻഡർ വിസമ്മതിച്ചു എന്നാണ് ഇവർ പറയുന്നത്. റഷ്യൻ എംബസി ഇവരുടെ വീട്ടുകാരുമായി ഇടയ്ക്ക് ഇടപെട്ടിരുന്നു.

നിലവിൽ ബങ്കറുകൾക്കുള്ളിലാണ് ഇവരുള്ളത്. എന്നാൽ നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്തേക്ക് പോയാൽ പരിശീലനങ്ങൾ ലഭിക്കാത്ത ഇവർക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img