web analytics

ചാട്ടവാര്‍ അടിയും നാടുകടത്തലുമില്ല, മദ്യവില്‍പനയ്ക്കും ഉപഭോഗത്തിനും അനുമതി നൽകി സൗദി

മദ്യവില്‍പനയ്ക്കും ഉപഭോഗത്തിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ അടുത്ത വര്‍ഷം മുതല്‍ നീക്കാന്‍ ആലോചനയുമായി സൗദി അറേബ്യന്‍ സര്‍ക്കാര്‍.

2034ല്‍ സൗദിയിൽ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായിട്ടാണ് വിപ്ലവകരമായ ഈ മാറ്റം. പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലാവും മദ്യശാലകള്‍ തുറക്കുന്നത്.

1952-ല്‍ അബ്ദുല്‍ അസീസ് രാജാവിന്റെ മക്കളില്‍ ഒരാള്‍ മദ്യപിച്ച് ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞനെ വെടിവച്ചു കൊലപ്പെടുത്തിയതോടെ സൗദിയില്‍ മദ്യനിരോധനം നടപ്പാക്കിയത്.

73 വര്‍ഷത്തിന് ശേഷം കിരീടാവകാശിയായ മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവിന്റെ ഉറച്ച തീരുമാനമാണ് ഇപ്പോഴത്തെ പുതിയ നീക്കത്തിന് പിന്നില്‍.

തുടക്കത്തില്‍ സൗദിയിലെ 600 സ്ഥലങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂറിസം കേന്ദ്രങ്ങളിലെ ക്ലബുകള്‍ എന്നിവിടങ്ങളിലാവും മദ്യ വിതരണം നടത്തുക.

തുടക്കത്തില്‍ ബീയര്‍, വൈന്‍, സിഡര്‍ എന്നിവയുടെ വില്‍പനക്കാണ് അനുമതി നൽകുന്നത്.

കഴിഞ്ഞ വര്‍ഷം മുസ്‌ലിം ഇതര നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു മാത്രമായി റിയാദില്‍ മദ്യവില്‍പനശാല തുറന്നിരുന്നു.

മുസ്‌ലിം ഇതര നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു ഡിപ്ലോമാറ്റിക് പാര്‍സല്‍ വഴി മദ്യം കൊണ്ടുവരാനും ഉപയോഗിക്കാനും ഉണ്ടായിരുന്ന അനുമതി പക്ഷെ ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് 2024 ജനുവരി അവസാന വാരം മുതല്‍ സൗദി അറേബ്യ മദ്യ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിയിരുന്നു.

ഇതേതുര്‍ന്ന് നയതന്ത്ര ബന്ധം വഷളാകാതിരിക്കാനാണ് വിദേശ എംബസികള്‍ സ്ഥിതി ചെയ്യുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ പുതിയ മദ്യവില്‍പ്പന കേന്ദ്രത്തിന് ഇപ്പോൾ അനുമതി നല്‍കിയത്. ഇവിടെ നിന്നും ഡിപ്ലോമാറ്റുകള്‍ക്ക് നിയന്ത്രിത അളവില്‍ മദ്യം വാങ്ങാം.

ഇതിന് പുറമെ അയല്‍ രാജ്യമായ ബഹറിനില്‍ മദ്യ നിയന്ത്രണം ഒഴിവാക്കിയതിനെ തുടര്‍ന്ന് സൗദിയുടെ അതിര്‍ത്തി ഗ്രാമങ്ങള്‍ വഴി മദ്യ കടത്ത് വന്‍ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

ഇതുകൂടി പരിഗണിച്ചാണ് മദ്യനിരോധനത്തില്‍ ഇളവ് വരുത്തുന്നത്. എന്നാൽ വളരെ മുമ്പ് തന്നെ യുഎഇയില്‍ മദ്യ വില്‍പ്പനയ്ക്കും ഉപഭോഗത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

ഇസ്ലാമിക മൂല്യങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായ വിധത്താലായിരിക്കും മദ്യ വില്‍പ്പന നടക്കുകയെന്ന് സൗദി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും ഇറക്കുമതി, ഉല്‍പ്പാദനം, കൈവശം വയ്ക്കല്‍, ഉപയോഗം തുടങ്ങിയവയ്ക്ക് കടുത്ത പിഴ നൽകുന്ന രാജ്യമാണ് സൗദി അറേബ്യ.

കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ജയില്‍ ശിക്ഷയും കനത്ത പിഴയും പരസ്യമായി ചാട്ടവാര്‍ അടിയും നാടുകടത്തലുമാണ് ശിക്ഷ.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍ സമുദ്ര നിരപ്പ് ഉയരും

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍...

തദ്ദേശ തെരഞ്ഞെടുപ്പിന് കൗണ്ട്ഡൗൺ: പുതുക്കിയ പട്ടികയുമായി 2.86 കോടി വോട്ടർമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി വോട്ടർ പട്ടിക അന്തിമരൂപമെടുത്തു. സപ്ലിമെന്ററി...

തദ്ദേശ തിരഞ്ഞെടുപ്പ്;കോൺഗ്രസ് വീണ്ടും ട്രാൻസ്ജെൻഡർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

ആലപ്പുഴ: കേരളത്തിലെ തദ്ദേശസ്വയംഭരണ രംഗം വീണ്ടും ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയാകുന്നു. കോൺഗ്രസ് പാർട്ടി...

കബഡിയുടെ ശക്തിയും യുവത്വത്തിന്റെ ഊർജ്ജവും: ‘ബൾട്ടി’ 50-ാം ദിവസം ആഘോഷിക്കുന്നു

കബഡിയുടെ ശക്തിയും യുവത്വത്തിന്റെ ഊർജ്ജവും: ‘ബൾട്ടി’ 50-ാം ദിവസം ആഘോഷിക്കുന്നു ഷെയ്ൻ നിഗം...

ആരോഗ്യവകുപ്പിൽ മറഞ്ഞിരുന്ന ഭീകരവാദ ബന്ധം:ചെങ്കോട്ട സ്ഫോടന കേസിൽ വീണ്ടും അറസ്റ്റ്

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം രാജ്യവ്യാപകമായി വ്യാപിച്ചിരിക്കെ,...

തിങ്ങി നിറഞ്ഞ് ജയിലുകൾ

തിങ്ങി നിറഞ്ഞ് ജയിലുകൾ കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകൾ കുറ്റകൃത്യങ്ങളും തടവുകാരുടെ എണ്ണവും വർധിച്ചിട്ടും...

Related Articles

Popular Categories

spot_imgspot_img