അധികം പരിചയിക്കാത്ത പുതിയ ഇംഗ്ലീഷ് വാക്കുകളെ പരിചയപ്പെടുത്തുന്ന വ്യക്തിയാണ് ശശി തരൂർ എം.പി. ട്വിറ്ററിൽ പങ്കുവെക്കുന്ന രസകരമായ വാക്കുകളിലൂടെ ആളുകളെ കുഴക്കാറുമുണ്ട്
ഫരാഗോയും വെബകൂഫും മുതല്‍ അല്ലൊഡോക്സോഫോബിയ, ഫ്ളോക്സിനോസിനിഹിലിപിലിഫിക്കേഷന്‍ വരെ ഇന്ത്യാക്കാര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്കും തരൂര്‍ പരിചയപ്പെടുത്തിയ ഇംഗ്ലിഷ് വാക്കുകൾ അത്രക്കുണ്ട്.
എന്നാല്‍ തരൂരിന് ഇക്കഴിഞ്ഞ ദിവസം ഒരബദ്ധം പറ്റി. വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന ശശിതരൂരിയന്‍ ഇംഗ്ലീഷിന് ഒരു ഉഗ്രന്‍ സ്‌പെല്ലിംഗ് മിസ്റ്റേക്ക്. ഷാളിന് (Shawl) പകരം ഷോ (show) എന്നായിപ്പോയി.
പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ലോക രാജ്യങ്ങളോട് വിശദീകരിക്കാൻ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സംഘം പാനമയില്‍ സന്ദര്‍ശനം നടത്തുകയാണ്.
പാനമ നാഷണല്‍ അസംബ്‌ളി പ്രസിഡന്റും വനിതയുമായ ഡാന കാസ്റ്റനേഡയെ സന്ദര്‍ശിച്ചപ്പോള്‍ തരൂര്‍ ഇന്ത്യയുടെ ഉപഹാരമായി ഒരു കശ്മീരി ഷാള്‍ സമ്മാനിച്ചിരുന്നു. ഇതേക്കുറിച്ച് എക്‌സില്‍ എഴുതിയപ്പോഴാണ് ഷാള്‍ എന്നതിന് പകരം ഷോ എന്ന് എഴുതിയത്. After l presented her with a Kashmiri show, from the place where terror had struck എന്നാണ് എഴുതിയത്.
അബദ്ധം പിണഞ്ഞത് തിരിച്ചറിഞ്ഞ തരൂര്‍ ഉടന്‍ തന്നെ തിരുത്തിയെങ്കിലും അദ്ദേഹത്തെ ഫോളോ ചെയ്യുന്നവരും വിമര്‍ശകരുമൊക്കെ കമന്റുകളുമായി എക്‌സില്‍ ഇപ്പോഴും അഴിഞ്ഞാടുകയാണ്
കൗതുകത്തോടെയും ചിലരെല്ലാം ആശ്ചര്യത്തോടെയും കമൻ്റുകളിലൂടെ പ്രതികരിക്കുന്നുമുണ്ട്.
കാശ്മീരി ഷാളിന് പകരം യുദ്ധ വിജയത്തിന്റെ പ്രതീകമായ പ്രതിമയാണ് ഡാന കാസ്റ്റനേഡ തിരികെ സമ്മാനമായി നല്‍കിയത്.









