അറ്റകുറ്റപ്പണി നടത്താത്ത കെട്ടിടത്തിൻ്റെ കോൺക്രീറ്റ് ഇളകി തലയിൽ വീണു; കോട്ടയം നഗരസഭ സൂപ്രണ്ടിന് പരിക്ക്

കോട്ടയം: കോൺക്രീറ്റ് ഇളകി വീണ് നഗരസഭ സൂപ്രണ്ടിന് തലയ്ക്ക് പരിക്ക്. കോട്ടയം നഗരസഭ കുമാരനെല്ലൂർ സോണൽ ഓഫീസിലാണ് സംഭവം. നഗരസഭാ സൂപ്രണ്ട് ശ്രീകുമാറിന്റെ തലയിലാണ് കോൺക്രീറ്റ് അടർന്നു വീണത്. ഇന്ന്വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. പരിക്കേറ്റ ശ്രീകുമാർ പ്രാഥമിക ചികിത്സ തേടി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാലപ്പഴക്കവും അറ്റകുറ്റപ്പണി നടത്താത്തതുമാണ് അപകടത്തിന് കാരണമെന്നാണ് വിവരം.കണ്ടെയ്‌നറിൽ ഉണ്ടായിരുന്ന വസ്തു ഭക്ഷിച്ചതോ? ആറാട്ടുപുഴ തീരത്ത് ഡോൾഫിന്റെ ജഡം കണ്ടെത്തി ആലപ്പുഴ: ആറാട്ടുപുഴ തീരത്ത് ഡോൾഫിന്റെ ജഡം കണ്ടെത്തി. കൊച്ചി പുറംകടലിൽ മുങ്ങിയ … Continue reading അറ്റകുറ്റപ്പണി നടത്താത്ത കെട്ടിടത്തിൻ്റെ കോൺക്രീറ്റ് ഇളകി തലയിൽ വീണു; കോട്ടയം നഗരസഭ സൂപ്രണ്ടിന് പരിക്ക്