രാംഗോപാല്‍ വര്‍മയെ സാരിത്തുമ്പില്‍ വീഴ്ത്തിയ ശ്രീലക്ഷ്മിയാണ് നാടെങ്ങും. കൈയൊപ്പ് ചാര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കും പറയാനുണ്ട് ചില കാര്യങ്ങള്‍

 

വിടെ നോക്കിയാലും സാരിയുടുത്ത് വീഡിയോയ്ക്കായി പോസ് ചെയ്യുന്ന പെണ്‍കുട്ടികള്‍. കാര്യമെന്തെന്ന് ചോദിച്ചാലോ പറയുന്ന മറുപടിയാണ് ബഹുരസം. ”സാരിയുടുത്ത് ഷൂട്ട് ചെയ്താല്‍ ഒരുപക്ഷേ ഞങ്ങളെയും സിനിമയിലെടുത്താലോ’ എന്ന്. സംഗതി കൊള്ളാം. പക്ഷേ ശ്രീലക്ഷ്മിയുടെ ഭാഗ്യം എല്ലാവര്‍ക്കും ഉണ്ടാകുമോ എന്നത് സംശയമാണ്. ഒരൊറ്റ റീലുകൊണ്ടല്ലേ കോട്ടയംകാരി ശ്രീലക്ഷ്മി സതീഷിനെ ബോളിവുഡ് തേടിയെത്തിയത്. ക്ഷണിച്ചതാകട്ടെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ രാംഗോപാല്‍ വര്‍മയും. ഇതില്‍പ്പരം ഭാഗ്യം മറ്റെന്ത് വേണം.

മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, നയന്‍താര തുടങ്ങി മലയാളി താരങ്ങള്‍ ബോളിവുഡിലേക്ക് ചുവട് വച്ചത് അഭിനയമികവ് കൊണ്ടാണെങ്കില്‍ ശ്രീലക്ഷ്മിയെ സ്റ്റാറാക്കിയത് സാരിയാണ്. ‘റിഥം ഓഫ് യെല്ലോ’എന്ന തീമില്‍ മഞ്ഞ നിറത്തിലുള്ള സാരിയുടുത്ത് ഇരിക്കുന്ന ശ്രീലക്ഷ്മിയുടെ ചിത്രത്തിലാണ് രാംഗോപാല്‍ വര്‍മയുടെ കണ്ണുകള്‍ ഉടക്കിയത്. മറ്റാര്‍ക്കും തോന്നാത്ത എന്തോ ഒന്ന് ആ ചിത്രത്തില്‍ അദ്ദേഹം കണ്ടിട്ടാകാം, അതല്ലയെങ്കില്‍ കഴിഞ്ഞ കുറച്ചുനാളുകളായി സംവിധായകന്റെ ട്വിറ്റര്‍ അക്കൗണ്ട് നിറയെ ഈ കോട്ടയംകാരി പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ നിറഞ്ഞതെങ്ങനെ.
കണ്ട മാത്രയില്‍ തന്നെ അടുത്ത പ്രോജക്ടായ സാരി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലേയ്ക്ക് നായികയായി ശ്രീലക്ഷ്മിയെ ക്ഷണിക്കുകയും ചെയ്തു. ഇതിനേക്കാളൊക്കെ രസകരമായ മറ്റൊരുകാര്യം രാംഗോപാല്‍ വര്‍മ ആരാണെന്ന് അറിയാന്‍ ശ്രീലക്ഷ്മി ഗൂഗിളിനെ ആശ്രയിച്ചു എന്നതാണ്. തൃശൂര്‍ കേരളവര്‍മകോളേജില്‍ എംഎസ്സി കെമിസ്ട്രിക്ക് പഠിക്കുകയാണ് കോട്ടയം ഏറ്റുമാനൂര്‍ കുറുമുള്ളൂര്‍ ചെട്ടിക്കല്‍ ശ്രീലക്ഷ്മി സതീഷ്. കോവിഡ് കാരണം വീട്ടിലിരുന്നപ്പോള്‍ നേരംപോക്കിനാണ് റീല്‍സ് ചെയ്തു തുടങ്ങിയതെന്ന് ശ്രീലക്ഷമി പറയുന്നു. അത് കൊണ്ട് ചെന്നെത്തിച്ചത് ബോളിവുഡില്‍. തന്റെ കന്നി സിനിമയുടെ കഥ കേള്‍ക്കുന്ന തിരിക്കിലാണ് ഈ കോട്ടയംകാരി.

 

 


ആര്‍ ജി വി ലൈറ്റിട്ടപ്പോള്‍ ശരിക്കും ഞെട്ടി: ആഘോഷ് വൈഷ്ണവം

 

സാരിചിത്രം കൊണ്ട് വൈറലായ ശ്രീലക്ഷ്മിയെ സമൂഹമാധ്യമങ്ങളും രാം ഗോപല്‍ വര്‍മയും ഏറ്റെടുത്തപ്പോള്‍ കാരണക്കാരനായ മൂന്നാമതൊരാള്‍കൂടി ഉണ്ട്. ശ്രീലക്ഷ്മിയുടെ മനോഹര ചിത്രം ക്യാമറയില്‍ പകര്‍ത്തിയ ആഘോഷ് വൈഷ്ണവം. കൊച്ചി സ്വദേശിയായ ആഘോഷ് 17 വര്‍ഷമായി സിനിമോട്ടോഗ്രഫി മേഖലയില്‍ സജീവമാണ്. സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ താല്‍പര്യമുണ്ടെങ്കില്‍ ആഘോഷിന്റെ ക്യാമറയ്ക്ക് മുന്നില്‍ നിന്നാല്‍ മതിയാകും. അത്രത്തോളം മനോഹരമാണ് ആഘോഷിന്റെ ചിത്രങ്ങള്‍. വേറിട്ട വിഷയങ്ങളെ ആസ്പദമാക്കി ആഘോഷ് ഒരുക്കുന്ന ഫോട്ടോഷൂട്ടുകള്‍ക്ക് ആരാധകരും ഏറെ. ഒടുവിലിതാ ഇപ്പോള്‍ കോട്ടയംകാരി ശ്രീലക്ഷ്മിയെ ഒരൊറ്റ ക്ലിക്കിലൂടെയല്ലേ ആഘോഷ് ബോളിവുഡിന്റെ ആഘോഷമാക്കിയത്.

ആഘോഷിന്റെ വാക്കുകള്‍ ഇങ്ങനെ:

”ഓരോ വര്‍ക്കും വളരെ സന്തോഷത്തോടെയാണ് ചെയ്യുന്നത്. സിനിമാരംഗത്തും പുറത്തുമുള്ള ധാരാളംപേരുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിച്ചു. ഇപ്പോഴിതാ കുട്ടിക്കാലത്ത് ആവേശത്തോടെ മാത്രം കണ്ടിരുന്ന സിനിമകളുടെ അമരക്കാരനായ രാംഗോപാല്‍ വര്‍മയെ നേരിട്ട് കാണാന്‍ സാധിച്ചത് ജീവിതത്തിന്റെ വലിയൊരു ഭാഗ്യമായി കാണുന്നു. ഹൈദരാബാദിലെ ഡെന്‍ എന്ന ഓഫീസിലേക്ക് ആര്‍ ജി വി കൂട്ടിക്കൊണ്ടുപോയി. ലൈറ്റുകള്‍ ഓണ്‍ ചെയ്തപ്പോള്‍ കണ്ണുകളെ പോലും വിശ്വസിക്കാനായില്ല. അത്രത്തോളം അവിസ്മരീയമായിരുന്നു ആ കാഴ്ച..
ഐശ്വര്യ റായ്യും ദീപിക പദുക്കോണുമൊക്കെ സ്ഥാനംപിടിച്ച അതുല്യപ്രതിഭയുടെ ഓഫീസ് ചുമരില്‍ ഞാനടുത്ത ചിത്രവും സ്ഥാനം പിടിച്ചിരിക്കുന്നു. അവിടെയുള്ള ഒരേയൊരു സാരീ ചിത്രം ശ്രീലക്ഷ്മിയുടേതാണ്. 15 അടി നീളത്തിലാണ് ചിത്രം പ്രിന്റ് ചെയ്തിരിക്കുന്നത്. ഇതില്‍പ്പരം ഭാഗ്യം മറ്റെന്ത് വേണം. കുറച്ച് മാസത്തെ പരിചയമേ ഞാനും ശ്രീലക്ഷ്മിയും തമ്മിലുള്ളൂ. പതിവ് പോലെ ശ്രീലക്ഷ്മിക്കും തീം കൊടുത്താണ് ഷൂട്ട് ചെയ്തത്. വൈറലായ ഈ ഷൂട്ടിന് മുമ്പും പലതരം വിഷയങ്ങളെ ആസ്പദമാക്കി ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. അതൊക്കെയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ‘ഈ പെണ്‍കുട്ടി ആരാണെന്നറിയുമോ’ എന്ന ചോദ്യത്തോടെ ആര്‍ ജി വി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലും മറ്റും സാരിചിത്രം പോസ്റ്റ് ചെയ്തത്. അങ്ങനെയാണ് ശ്രീലക്ഷ്മിയുടെ വിവരങ്ങള്‍ ഞാന്‍ അദ്ദേഹത്തിന് കൈമാറിയത്. ഒരുപാട് സന്തോഷമായി. അങ്ങനെയൊരു ചിത്രം എടുക്കാന്‍ കഴിഞ്ഞതിലൂടെ ആ കുട്ടിക്ക് ആരും കൊതിക്കുന്ന അവസരമാണ്ലഭിച്ചത്

 

 

 

Also Read: കുടുംബ ഫോട്ടോ എഡിറ്റ് ചെയ്ത് ഐശ്വര്യറായ്; കൂട്ടത്തല്ലെന്ന് സംശയം

spot_imgspot_img
spot_imgspot_img

Latest news

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

Other news

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

കെഎൽഎഫ് വേദിയിൽ കഷായ പ്രയോഗം; കെ.ആർ മീരയ്‌ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ

കൊച്ചി: കൊലപാതക പ്രസംഗം നടത്തിയെന്ന് ആരോപിച്ച് എഴുത്തുകാരി കെ.ആർ മീരയ്‌ക്കെതിരെ പരാതി...

ഇനി വരാനിരിക്കുന്നത് വ്യാപാരയുദ്ധം; പണി തുടങ്ങി അമേരിക്കയും ചൈനയും

പരസ്പരം തീരുവ ചുമത്തി അമേരിക്കയും ചൈനയും വീണ്ടും വ്യാപാരയുദ്ധത്തിലേക്ക്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക്...

ചരിത്ര തീരുമാനവുമായി യു കെ; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് ഇനി നടക്കില്ല !

ബ്രിട്ടൻ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർധിക്കുന്ന...

വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി; ഒറ്റഫോൺ കോളിൽ എല്ലാം വെളിച്ചത്ത് !

ഗവ. കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു. പ്രസവിച്ചയുടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി....

ആഡംബര ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം ആറായി ഉയർന്നു

സൂറത്ത്: മധ്യപ്രദേശിൽ നിന്നുള്ള തീർത്ഥാടക സംഘം സഞ്ചരിച്ച ആഡംബര ബസ് മറിഞ്ഞുണ്ടായ...

Related Articles

Popular Categories

spot_imgspot_img