ഹൈദരബാദ്: സന്തോഷ് ട്രോഫി ഫൈനലില്‍ കേരളത്തെ തോൽപിച്ച് 33ാം കിരീടം നേടി ബംഗാൾ. റോബി ഹന്‍സ്ദയാണ് ബംഗാളിനായി വിജയ ഗോള്‍ നേടിയത്. കളിയുടെ അധിക സമയത്താണ് ബംഗാളിന്റെ ഗോൾ നേട്ടം.(Santosh Trophy Final: Kerala lose)
കളിയുടെ 58-ാം മിനിറ്റില്‍ ബംഗാളിന്റെ ഫ്രീകിക്ക് നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. 62-ാം മിനിറ്റില്‍ ബോക്സിന് തൊട്ടുപുറത്ത് നിന്ന് ബംഗാളിന് വീണ്ടും ഫ്രീകിക്ക് ലഭിച്ചു. എന്നാൽ അതും ലക്ഷ്യത്തിലെത്തിക്കാനായില്ല. തുടർന്ന് അധികമായി അനുവദിച്ച ആറ് മിനിറ്റിലായിരുന്നു വിജയഗോള്‍. 94-ാം മിനിറ്റില്‍ പോയ്ന്റ് ബ്ലാങ്ക് റേഞ്ചില്‍ അനായാസമായി റോബി പന്ത് വലയിലെത്തിക്കുകയായിരുന്നു.
തൊട്ടുപിന്നാലെ കേരളത്തിനൊരു ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ ആ ഫ്രീ കിക്ക് പന്ത് ഗോള്‍ബാറും കടന്ന് പുറത്തേക്ക് കടന്നതോടെ കേരളത്തിന്റെ വിജയ പ്രതീക്ഷകൾക്ക് തിരശീല വീണു.