web analytics

ട്രേഡിംഗിൽ വന്നാൽ സഞ്ജുവിന് ഗുണമില്ല

ലേലത്തിൽ വന്നാൽ റെക്കോർഡ് തിരുത്താം

ട്രേഡിംഗിൽ വന്നാൽ സഞ്ജുവിന് ഗുണമില്ല

രാജസ്ഥാൻ റോയൽസിന്റെ മലയാളി നായകനായ സഞ്ജു സാംസൺ ഡൽഹി ക്യാപിറ്റൽസിലേക്കു ട്രേഡിങ്ങിലൂടെ മാറുമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. ദക്ഷിണാഫ്രിക്കൻ താരം ട്രിസ്റ്റൻ സ്റ്റബ്സിനെ പകരം രാജസ്ഥാൻ ഡൽഹിയുമായി കരാറിലാകാനാണ് സാധ്യതയെന്ന് സൂചന.

ഇരുടീമുകൾക്കും ഗുണകരമായ ഇടപാടായിരുന്നാലും സഞ്ജുവിന് വ്യക്തിപരമായി വലിയ നേട്ടമില്ലെന്നാണ് വിലയിരുത്തൽ.സഞ്ജുവിനെ രാജസ്ഥാൻ 18 കോടി രൂപയ്ക്കാണ് നിലനിർത്തിയിരിക്കുന്നത്. സ്റ്റബ്സിനെ ഡൽഹി നിലനിർത്തിയത് 10 കോടി രൂപയ്ക്കാണ്.

അതിനാൽ ട്രേഡ് ‘സ്റ്റബ്സ് + ക്യാഷ്’ രൂപത്തിലായിരിക്കും. എട്ട് കോടിയിലധികം വ്യത്യാസം പരിഹരിക്കാൻ ഡൽഹി പണം നൽകുമെന്നാണ് സൂചന.എന്നാൽ മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്രയുടെ അഭിപ്രായത്തിൽ ഇത്തരമൊരു ട്രേഡ് പ്രായോഗികമല്ല.

“ഡൽഹി സ്റ്റബ്സിനെ വിടാൻ സാധ്യതയില്ല. അങ്ങനെ ചെയ്താൽ ലോവർ ഓർഡർ ബലഹീനമാകും. അതിനാൽ സഞ്ജുവിനുള്ള ഈ ട്രേഡ് യാഥാർത്ഥ്യമാകില്ല,”എന്നാണ് അദ്ദേഹം യൂട്യൂബ് ചാനലിലൂടെ വിലയിരുത്തിയത്.

ട്രേഡ് നടക്കാതെ പോയാൽ സഞ്ജു ഡിസംബറിലെ മിനി ലേലത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

അത്തരമൊരു സാഹചര്യം ഉണ്ടാകുമ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകൾ വൻതുക ചെലവഴിക്കാൻ സാധ്യതയുണ്ട്. 30 കോടിയിലധികം വരെ സഞ്ജുവിനായി ചിലവാക്കാമെന്നാണ സൂചന.

നിലവിലെ ഐപിഎൽ റെക്കോർഡ് 27 കോടി രൂപയാണ് — 2025ലെ മെഗാ ലേലത്തിൽ ഋഷഭ് പന്തിനായി ലഖ്നൗ സൂപ്പർ ജയൻറ്സ് നൽകിയ തുക. സഞ്ജു ലേലത്തിൽ എത്തിയാൽ ഈ റെക്കോർഡ് തകർക്കും എന്നാണ വിദഗ്ധർ പറയുന്നത്.

ഡിസംബറിലെ മിനി താരത്തിൽ വരികയാണെങ്കിൽ സഞ്ജു സാംസണിനായി പല ടീമുകളും രംഗത്തിറങ്ങിയേക്കുമെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. രാജസ്ഥാൻ റോയൽസിൽ ഇനി സഞ്ജു സാംസൺ തുടർന്നേക്കില്ലെന്നതു പോലെയാണ് കാണപ്പെടുന്നത്.

എന്നാൽ 18 കോടി മൂല്യമുള്ള ഒരു കളിക്കാരനെ നിങ്ങൾ ഒഴിവാക്കിയാൽ നിങ്ങൾക്കു അതേ മികവുള്ള മറ്റൊരു താരത്തെ തീർച്ചയായും ആവശ്യമായി വരികയും ചെയ്യും.

English Summary:

Reports suggest that Sanju Samson could be traded from Rajasthan Royals to Delhi Capitals in exchange for Tristan Stubbs plus cash. While the move might benefit both franchises, experts believe it offers little personal gain for Samson.

Sanju currently earns ₹18 crore, while Stubbs is valued at ₹10 crore. Former Indian cricketer Aakash Chopra doubts the trade will happen, saying Delhi is unlikely to release Stubbs.

If the trade falls through, Sanju might enter the December mini-auction, where franchises like CSK, KKR, and SRH could bid heavily — possibly breaking the current ₹27 crore IPL record set for Rishabh Pant.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

Other news

ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുത്; കടുത്ത മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം നീങ്ങവേ, രാഷ്ട്രീയ പാർട്ടികൾക്കും...

5 ദിവസം കൊണ്ട് രേണു സുധി സമ്പാദിച്ചത് ₹1.25 ലക്ഷം

5 ദിവസം കൊണ്ട് രേണു സുധി സമ്പാദിച്ചത് ₹1.25 ലക്ഷം കൊച്ചി: സോഷ്യൽ...

‘മഞ്ഞുമ്മൽ ബോയ്സ്’ തട്ടിപ്പ് കേസ് റദ്ദാക്കില്ല; അന്വേഷണം തുടരട്ടെ എന്ന് സുപ്രീം കോടതി

‘മഞ്ഞുമ്മൽ ബോയ്സ്’ തട്ടിപ്പ് കേസ് റദ്ദാക്കില്ല; അന്വേഷണം തുടരട്ടെ എന്ന് സുപ്രീം...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ഈ തിരഞ്ഞെടുപ്പിൽ ആര് ചിരിക്കും? കേരളം ആർക്കൊപ്പം നിൽക്കും?

ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ഈ തിരഞ്ഞെടുപ്പിൽ ആര് ചിരിക്കും? കേരളം ആർക്കൊപ്പം...

‘പ്രേതക്കപ്പൽ’ വീണ്ടും ഹോർമുസ് കടന്നു? ആക്രിക്കായി മാറ്റിയ ടാങ്കർ ക്രൂഡ് ഓയിലുമായി സഞ്ചരിച്ചതായി റിപ്പോർട്ട്

‘പ്രേതക്കപ്പൽ’ വീണ്ടും ഹോർമുസ് കടന്നു? ആക്രിക്കായി മാറ്റിയ ടാങ്കർ ക്രൂഡ് ഓയിലുമായി...

Related Articles

Popular Categories

spot_imgspot_img