web analytics

ധോണിയുടെ ആ റെക്കോഡ് മറികടക്കുമോ; ​ഗംഭീറിനേയും പിന്നിലാക്കാം; സഞ്ജുവിനെ കാത്തിരിക്കുന്നത് ത്രിപ്പിൾ റെക്കോഡ്

കൊൽക്കത്ത: ഇതിഹാസ വിക്കറ്റ് കീപ്പർ എം എസ് ധോണിയുടെ റെക്കോഡ് മറികടക്കാൻ സഞ്ജു സാംസൺ. അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന താരങ്ങളുടെ പട്ടികയിലാണ് സഞ്ജുവിന് ധോണിയെ മറികടക്കാൻ അവസരമുള്ളത്.

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര ഇന്ന് തുടങ്ങാനിരിക്കെ ധോണിയെ സഞ്ജു മറികടക്കുമെന്നാണ് കരുതപ്പെടുന്നത്. 37 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു ഇതുവരെ 46 സിക്‌സുകളാണ് നേടിയത്.

ഈ പരമ്പരയിൽ തന്റെ കരിയർ തന്നെ തിരുത്തിയെഴുതാൻ പോന്ന മറ്റു രണ്ട് നേട്ടങ്ങളും സഞ്ജുവിന് മുമ്പിലുണ്ട്.

അന്താരാഷ്ട്ര ടി-20യിൽ 1,000 റൺസ് എന്ന ലക്ഷ്യത്തിലേക്കാണ് സഞ്ജു ചുവടുവെക്കുന്നത്. നിലവിൽ 810 റൺസ് തന്റെ പേരിൽ കുറിച്ച വിക്കറ്റ് കീപ്പർ ബാറ്റർക്ക് ഇംഗ്ലണ്ടിനെതിരെ 190 റൺസ് കൂടി കണ്ടെത്താൻ സാധിച്ചാൽ 1,000 ടി-20ഐ റൺസ് എന്ന മാജിക്കൽ നമ്പറിലെത്താം.

നിലവിൽ 11 ഇന്ത്യൻ താരങ്ങൾ മാത്രമാണ് അന്താരാഷ്ട്ര ടി-20യിൽ 1,000 റൺസ് പൂർത്തിയാക്കിയത്. 932 റൺസ് സ്വന്തമാക്കിയ പരിശീലകൻ ഗൗതം ഗംഭീറിനെയും മറികടന്നാകും സഞ്ജു ഈ റെക്കോഡിലേക്ക് കാലെടുത്ത് വെക്കുക.

ടി-20 ഫോർമാറ്റിൽ 7,500 റൺസ് എന്ന റെക്കോഡാണ് ഈ പരമ്പരയിൽ സഞ്ജുവിന് മുമ്പിലുള്ള മറ്റൊരു ലക്ഷ്യം. 207 റൺസ് കൂടിയാണ് ഈ റെക്കോഡിലെത്താൻ സഞ്ജുവിന് ആവശ്യമുള്ളത്. ടി-20 ഫോർമാറ്റിൽ എം.എസ്. ധോണിക്ക് പോലും നേടാൻ സാധിക്കാത്ത റെക്കോഡ് നേട്ടമാണിത്.

98 മത്സരങ്ങൾ കളിച്ച ധോണി, ആകെ നേടിയിട്ടുള്ളത് 52 സിക്‌സറുകളാണ്. ഏഴ് സിക്‌സുകൾ നേടിയാൽ സഞ്ജുവിന് ധോണിയെ മറികടക്കാം. അതേസമയം, ഏറ്റവും കൂടുതൽ സിക്‌സുകൾ നേടിയ താരങ്ങളിൽ രോഹിത് ശർമയാണ് മുന്നിൽ. 159 മത്സരങ്ങളിൽനിന്ന് 205 സിക്‌സുകളാണ് രോഹിത് നേടിയത്. രാജ്യാന്തര ട്വന്റി20യിൽ സിക്‌സറുകളിൽ 200ലധികം സിക്‌സുകൾ നേടിയ ഏക താരവും രോഹിത് തന്നെ. 122 മത്സരങ്ങളിൽ നിന്ന് 173 റൺസ് നേടിയ മുൻ കിവീസ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലാണ് രണ്ടാമത്. ഇപ്പോഴും സജീവ ക്രിക്കറ്റിലുള്ളവരിൽ മുന്നിലുള്ള താരം വെസ്റ്റിൻഡീസിന്റെ നിക്കോളാസ് പുരാനാണ്. 106 മത്സരങ്ങളിൽനിന്ന് 149 സിക്‌സറുകൾ.

വൈകിട്ട് ഏഴിനാണ് അഞ്ച് മത്സരങ്ങളിലെ ആദ്യ ടി20. മുഹമ്മദ് ഷമി പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്ന പരമ്പരയാണിത്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ സഞ്ജു ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത് എന്നിവർക്ക് വിശ്രമം നൽകിയാണ് ഇന്ത്യ ഇറങ്ങുന്നത്. ജോസ് ബട്‌ലറാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ. ആദ്യ മത്സരത്തിനുള്ള ടീമിനെ നേരത്തെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരുന്നു.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ

ബെൻ ഡക്കറ്റ്, ഫിൽ സാൾട്ട് (വിക്കറ്റ് കീപ്പർ), ജോസ് ബട്ട്ലർ (ക്യാപ്റ്റൻ), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റൺ, ജേക്കബ് ബെഥേൽ, ജാമി ഓവർട്ടൺ, ഗസ് അറ്റ്കിൻസൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, മാർക്ക് വുഡ്.

ഇന്ത്യയുടെ സാധ്യതാ ഇലവൻ

അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, റിങ്കു സിംഗ്, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), വരുൺ ചക്രവർത്തി, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്.

നിലവിൽ കളിച്ച 277 ഇന്നിങ്‌സിൽ നിന്നും 29.88 ശരാശരിയിലും 137.03 സ്‌ട്രൈക്ക് റേറ്റിലും 7,293 റൺസാണ് സഞ്ജു നേടിയത്. ആറ് സെഞ്ച്വറിയും 47 അർധ സെഞ്ച്വറിയുമാണ് ടി-20യിൽ സഞ്ജുവിന്റെ സമ്പാദ്യം.

ഇന്ത്യൻ ദേശീയ ടീമിനും ആഭ്യന്തര തലത്തിൽ കേരളത്തിനും വേണ്ടി ബാറ്റെടുത്ത സഞ്ജു ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനും ദൽഹി ഡെയർഡെവിൾസിനും വേണ്ടി റണ്ണടിച്ചുകൂട്ടി.

ടി-20 ഫോർമാറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവുമധികം റൺസ് നേടിയ താരങ്ങൾ
(താരം – ഇന്നിങ്‌സ് – റൺസ് എന്നീ ക്രമത്തിൽ)

വിരാട് കോഹ്‌ലി – 382 – 12,886

രോഹിത് ശർമ – 435 – 11,830

ശിഖർ ധവാൻ – 331 – 9,797

സുരേഷ് റെയ്‌ന – 319 – 8,654

സൂര്യകുമാർ യാദവ് – 280 – 7,875

കെ.എൽ. രാഹുൽ – 213 – 7,586

എം.എസ്. ധോണി – 342 – 7,432

ദിനേഷ് കാർത്തിക് – 359 – 7,421

സഞ്ജു സാംസൺ – 277 – 7,293

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

Related Articles

Popular Categories

spot_imgspot_img