web analytics

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍;  6 കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍;  6 കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പുതിയ ഭരണസമിതികൾ ചുമതലയേറ്റു.

 സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമുള്ള തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് നടന്നു. 

തിരുവനന്തപുരം ഉൾപ്പെടെ ആറ് കോർപ്പറേഷനുകളിലാണ് കൗൺസിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നത്.

ഇന്ന് രാവിലെ പത്ത് മണിക്ക് കോർപ്പറേഷനുകൾ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. 

രാവിലെ 11.30ന് ശേഷമാണ് കോർപ്പറേഷനുകളിലെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്.

തിരുവനന്തപുരം കോർപ്പറേഷനിൽ മുതിർന്ന അംഗമായ കോൺഗ്രസിലെ ക്ലീറ്റസ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തു. 

ബിജെപി കൗൺസിലർമാരായ വി.വി. രാജേഷ്, ആർ. ശ്രീലേഖ എന്നിവരും സത്യപ്രതിജ്ഞ നടത്തി. 

ഭരണഘടന കൈയിൽ ഏന്തിയാണ് കവടിയാർ വാർഡ് കൗൺസിലർ കെ.എസ്. ശബരീനാഥും വൈഷ്ണ സുരേഷും ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞ ചെയ്തത്.

ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞയെ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രവർത്തകർ സ്വീകരിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ ജനവിധി അട്ടിമറിക്കില്ലെന്ന് സിപിഎമ്മും കോൺഗ്രസും വ്യക്തമാക്കി. 

കൗൺസിലിൽ ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് സിപിഎം, കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

ഇതിനുപുറമെ കൊച്ചി, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ തുടങ്ങിയ കോർപ്പറേഷനുകളിലും കൗൺസിൽ അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

English Summary

Newly elected representatives have taken oath in Kerala’s local self-government institutions, including panchayats, municipalities, and six municipal corporations. Oath-taking ceremonies were held across the state, with leaders from various political parties pledging to function responsibly, including as a constructive opposition where applicable.

kerala-local-bodies-oath-taking-new-councils

Kerala Local Bodies, Oath Taking, Municipal Corporations, Thiruvananthapuram Corporation, Panchayat Elections, Kerala Politics

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img