ഹൈദരാബാദ്: സമ്പൂർണ ആധിപത്യം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ട്വന്റി20യില്‍ സഞ്ജു സാംസണിന്റെയും ടീം ഇന്ത്യയുടെയും ബാറ്റിങ് പ്രകടനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം.Sanju Samson is the first wicketkeeper to score a century for India in T20Is
തുടക്കത്തില്‍ അഭിഷേക് ശർമയെ നാലു റൺസിനു പുറത്താക്കി ബംഗ്ലദേശ് നന്നായി തുടങ്ങിയെന്നു കരുതിയതാണ്. പക്ഷേ ബാറ്റിങ്ങിലെ സകല തന്ത്രങ്ങളും ഒന്നിനു പിറകേ ഒന്നായി സഞ്ജു സാംസൺ കെട്ടഴിച്ചുവിട്ടപ്പോൾ കാഴ്ചക്കാരായി നിൽക്കാനായിരുന്നു ബംഗ്ലദേശ് ബോളർമാരുടെ നിയോഗം
ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയുടെ ബാറ്റിങ് വിസ്‌ഫോടനമാണ് കണ്ടത്. സഞ്ജു സാംസണും ഹാര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും റിയാന്‍ പരാഗുമെല്ലാം ചേര്‍ന്ന് ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ എന്ന റെക്കോഡിലേക്കാണ് ഇന്ത്യയെ എത്തിച്ചത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെന്ന വമ്പന്‍ സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച ആക്രമണ ബാറ്റിങ്ങാണ് ഹൈദരാബാദില്‍ ഇന്ത്യ കാഴ്ചവെച്ചത്.
ഇന്ത്യയുടെ കുതിപ്പിന് കടിഞ്ഞാണ്‍ പിടിച്ചത് സഞ്ജു സാംസണായിരുന്നു. 22 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി റെക്കോഡിട്ട സഞ്ജു 40 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ചരിത്ര നേട്ടത്തിലേക്കെത്തിയത്.
ടി20യില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന ആദ്യത്തെ വിക്കറ്റ് കീപ്പറാണ് സഞ്ജു സാംസണ്‍. എല്ലാ വിമര്‍ശകരുടേയും വായടപ്പിച്ച് തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനത്തോടെ തിരിച്ചുവരവറിയിച്ച സഞ്ജു സെഞ്ച്വറി നേടിയതിന് ശേഷം നടത്തിയ ആഘോഷം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
വലിയ സമ്മര്‍ദ്ദത്തോടെയാണ് സഞ്ജു സാംസണ്‍ കളിക്കാനിറങ്ങിയത്. ആദ്യ മത്സരത്തില്‍ 29 റണ്‍സും രണ്ടാം മത്സരത്തില്‍ 10 റണ്‍സും നേടിയ സഞ്ജു അവസരത്തിനൊത്ത് ഉയരാത്തതില്‍ ആരാധകര്‍ക്ക് വലിയ നിരാശയുണ്ടായിരുന്നു.
മൂന്നാം മത്സരം സഞ്ജുവിനെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പോരാട്ടമായിരുന്നു. ഇത് മുതലാക്കാന്‍ മലയാളി താരത്തിനായി. എല്ലാ വിമര്‍ശനങ്ങളോടും പടവെട്ടി സെഞ്ച്വറി നേടിയ സഞ്ജു തന്റെ സെഞ്ച്വറി നേട്ടം ആഘോഷമാക്കുകയും ചെയ്തു.
തന്റെ സിഗ്നേച്ചര്‍ ആഘോഷമായ കൈ മസില് കാട്ടിയാണ് സഞ്ജു സെഞ്ച്വറി നേട്ടം ആഘോഷമാക്കിയത്. സഞ്ജുവിന്റെ കൈക്കരുത്ത് എന്താണെന്ന് കാട്ടിക്കൊടുക്കുന്ന ഷോട്ടുകള്‍ ഉള്‍പ്പെടെ കളിച്ചാണ് അദ്ദേഹം സെഞ്ച്വറിയിലേക്കെത്തിയത്.
അതുകൊണ്ടുതന്നെ തന്റെ കൈക്കരുത്ത് വ്യക്തമാക്കുന്ന കൈ മസിലുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് സഞ്ജു തന്റെ സെഞ്ച്വറി നേട്ടം അവിസ്മരണീയമാക്കിയത്. എല്ലാ വിമര്‍ശകര്‍ക്കുമുള്ള സഞ്ജുവിന്റെ മറുപടി കൂടിയായിരുന്നു ഇത്.
സഞ്ജു സാംസണിന് തുടര്‍ച്ചയായി അവസരം നല്‍കിയാല്‍ അദ്ദേഹം അത്ഭുതം സൃഷ്ടിക്കുമെന്നത് ഏറെ നാളുകളായി ആരാധകര്‍ ആവശ്യപ്പെടുന്ന കാര്യമായിരുന്നു.
എന്നാല്‍ ഇന്ത്യയുടെ ക്യാപ്റ്റന്മാരും പരിശീലകരും ഇത്തരമൊരു അവസരം സഞ്ജുവിന് നല്‍കിയിരുന്നില്ല. എന്നാല്‍ ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായ ശേഷം സഞ്ജുവിന് വലിയ പിന്തുണയാണ് ടി20യില്‍ നല്‍കിയത്. മൂന്നാം ടി20യിലും ഓപ്പണര്‍ റോളില്‍ സഞ്ജുവിനെ ഗംഭീര്‍ പിന്തുണച്ചു.
ഇതിനോട് നീതികാട്ടി ടി20യില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന ആദ്യത്തെ വിക്കറ്റ് കീപ്പറെന്ന നേട്ടത്തോടെയാണ് സഞ്ജു തന്റെ പ്രകടനം ആഘോഷമാക്കിയത്. റിഷഭ് പന്തും എംഎസ് ധോണിയും ഉള്‍പ്പെടെ ഇന്ത്യയുടെ ഒരു വിക്കറ്റ് കീപ്പര്‍ക്കും നേടാനാവാത്ത ചരിത്ര നേട്ടത്തിലേക്കാണ് സഞ്ജു സാംസണ്‍ തന്റെ പേര് ചേര്‍ത്തത്.
അതുകൊണ്ടുതന്നെ തന്റെ സെഞ്ച്വറി നേട്ടത്തോടെ പതിവില്‍ നിന്ന് വ്യത്യസ്തമായി ആക്രമണോത്സകതയോടെ ആഘോഷിക്കാനും സഞ്ജുവിന് സാധിച്ചു.
പേസിനേയും സ്പിന്നിനേയും ഒരുപോലെ നേരിടാന്‍ കരുത്തുള്ള ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍. ഇത് വ്യക്തമാക്കുന്ന തരത്തില്‍ ബാറ്റുവീശാന്‍ മലയാളി താരത്തിനായി. ടസ്‌കിന്‍ അഹമ്മദിനെ തുടര്‍ച്ചായി നാല് ബൗണ്ടറി പായിച്ച സഞ്ജു റിഷാദ് ഹൊസൈന്റെ ഒരോവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്‌സുകളും പറത്തി. അസാധ്യമെന്ന തോന്നിക്കുന്ന പല ഷോട്ടുകളും പറത്താനും സഞ്ജു സാംസണിന് സാധിച്ചു. ആരാധകരോട് നീതി കാട്ടുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചിരിക്കുന്നത്.
ടി20 ഒരോവറില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി സഞ്ജു മാറി. യുവരാജ് സിങ് ഒരോവറില്‍ ആറ് സിക്‌സുകള്‍ നേടിയിട്ടുണ്ട്. ഇതിന് താഴെ ഇനി സഞ്ജുവാണുള്ളത്. രോഹിത് ശര്‍മയുടെ 29 റണ്‍സ് റെക്കോഡാണ് സഞ്ജു സാംസണ്‍ തകര്‍ത്തത്. ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥാനമുറപ്പിക്കുന്ന പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ചവെച്ചതെന്ന് പറയാം.