ദുബൈയിൽ സാലിക് ( ടോൾ) കമ്പനിയുടെ ഓഹരികൾ വിറ്റഴിക്കുന്നുവെന്നും നിക്ഷേപം നടത്താൻ അവസരം എന്ന പേരിലും വ്യാജ ഇ-മെയിലുകളും സോഷ്യൽ മീഡിയ അറിയിപ്പുകളും പരക്കുന്നതിനെതിരെ സാലിക് കമ്പനിയുടെ മുന്നറിയിപ്പ്. നിക്ഷേപത്തിലൂടെ ഉപഭോക്താക്കൾക്ക് സ്ഥിര വരുമാനം ലഭിയ്ക്കും എന്ന വ്യാജ സന്ദേശങ്ങളാണ് തട്ടിപ്പുകാർ പ്രചരിപ്പിക്കുന്നത്. സാലിക് റീച്ചാർജ്ജിങ്ങിന് എന്ന പേരിലും വ്യാജ ലിങ്കുകൾ പ്രചരിയ്ക്കുന്നുണ്ട്. രാജ്യത്തിന് പുറത്തുള്ളവരാണ് ഇത്തരം തട്ടിപ്പിന് ശ്രമിക്കുന്നതെന്ന് ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് പറയുന്നു. സാലിക് ഓഹരികൾ വാങ്ങാൻ താത്പര്യമുള്ളവർക്ക് ഔദ്യോഗിക മാർഗങ്ങളിലൂടെ ശ്രമിയ്ക്കാമെന്നും കമ്പനി അധികൃതർ അറിയിച്ചു.
Also read:റഫയിൽ ഇസ്രയേൽ ബോംബാക്രമണം; എട്ട് മരണം