ലോക്സഭ ഇലക്ഷൻ ഡ്രൈവിന്റെ ഭാഗമായി പൂപ്പാറയിൽ ഉടുമ്പഞ്ചോല എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 12 ലിറ്റർ വിദേശ മദ്യവുമായി പൂപ്പാറ ഗാന്ധിനഗർ കോളനിയിൽ മാരിമുത്തു അറസ്റ്റിലായി. വീടിന് സമീപം മദ്യം സൂക്ഷിച്ചിരുന്ന ഇയാൾ ഉയർന്ന വിലയ്ക്ക് മേയ് ഒന്നിന് ഡ്രൈഡേയിൽ വിൽക്കുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ
ഇ.എച്ച്.യൂനസിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
