കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി സായ് പല്ലവി വിവാഹിതയായോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് .പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടിയാണ് സായ് പല്ലവി. സ്വന്തം നിലപാടുകൾ കൊണ്ടും നടി വ്യത്യസ്തയാവാറുണ്ട്. നടിയുടെ വിവാഹം കഴിഞ്ഞോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്.സംവിധായകൻ രാജ്കുമാർ പെരിയസാമിക്കൊപ്പം പൂമാലയിട്ട് ചിരിയോടെ നിൽക്കുന്ന സായ്‌യുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
നടിയുടെ വിവാഹ ചിത്രമാണിതെന്ന് വ്യാപക പ്രചാരണവും. ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ സ്ഥിരമായി വരാറുണ്ടെങ്കിലും ഈ ചിത്രം, സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞുവെന്ന് വിശ്വസിക്കാൻ ആരെയും പ്രേരിപ്പിക്കുന്നതാണ്. പ്രണയത്തിന് നിറമൊന്നും പ്രശ്‌നമല്ലെന്നും, സായ് പല്ലവി യഥാർത്ഥ പ്രണയത്തിലാണ് വിശ്വസിക്കുന്നതെന്നും ഒരു യൂസർ കുറിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾ എല്ലാം തെറ്റാണെന്ന് ട്രേഡ് അനലിസ്റ്റായ ക്രിസ്റ്റഫർ കനകരാജ് വ്യക്തമാക്കി. ഈ ചിത്രങ്ങൾ തമിഴ് സൂപ്പർ താരം ശിവ കാർത്തികേയന്റെ 21ാമത്തെ ചിത്രത്തിന്റെ പൂജ ചടങ്ങുകൾക്കിടയിൽ നിന്നുള്ള ചിത്രമാണ്. ലോഞ്ചിംഗിനിടെ എടുത്ത ചിത്രമാണ് സായ് പല്ലവിയുടെ വിവാഹമെന്ന പേരിൽ പ്രചരിക്കുന്നത്.
പൂജാ ചടങ്ങുകളുടെ ഭാഗമായിട്ടാണ് ഇരുവരും മാല ധരിച്ചത്.പൂജക്കിടെ ഹാരം അണിയുന്നത് തെന്നിന്ത്യൻ സിനിമയിൽ പതിവാണ്. സംവിധായകൻ തന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു. ഇതൊരു വിവാഹ ചിത്രമല്ലെന്നും, ചിത്രത്തിന്റെ പൂജയുടെ ഭാഗമായി എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ഈ ചിത്രം മെയ് ഒൻപതിന് രാജ്കുമാർ പെരിയസാമി തന്നെ ട്വീറ്റ് ചെയ്തിരുന്നു. സായ് പല്ലവിയുടെ പിറന്നാൾ ദിനത്തിലായിരുന്നു ട്വീറ്റ്. അതേസമയം രാജ്കുമാറും, സായ് പല്ലവിയും മാത്രമുള്ള ഭാഗം കട്ട് ചെയ്താണ് ഈ ചിത്രം പ്രചരിപ്പിച്ചത്. പൂജാ ചടങ്ങിന്റെ മറ്റ് ചിത്രങ്ങളും രാജ്കുമാർ ട്വീറ്റ്‌ചെയ്തിട്ടുണ്ട്.
നാഗ ചൈതന്യക്കൊപ്പം അഭിനയിക്കുന്ന NC23’ ആണ് സായിയുടെ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. ലവ് സ്റ്റോറി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നാഗ ചൈതന്യയും സായിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ കീർത്തി സുരേഷിനെയായിരുന്നു നായികയായി ആദ്യം നിശ്ചയിച്ചിരുന്നത്.
Read Also : ആഡംബര കാർ സ്വന്തമാക്കി നടി തപ്‌സി പന്നു