web analytics

മകരവിളക്ക് ഇന്ന്, സന്നിധാനത്തും പരിസരത്തും തീർത്ഥാടക സഹസ്രങ്ങൾ

മകരവിളക്ക് ഇന്ന്, സന്നിധാനത്തും പരിസരത്തും തീർത്ഥാടക സഹസ്രങ്ങൾ

ശബരിമല: മകരവിളക്കും മകരജ്യോതിയും ദർശിക്കാൻ ശബരീശ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ലക്ഷക്കണക്കിന് തീർത്ഥാടകർ ഒഴുകിയെത്തി. 

ഇന്ന് വൈകിട്ട് 2.45ന് നട തുറന്നതിന് ശേഷം 3.08നാണ് മകരസംക്രമ പൂജ നടക്കുക. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തും. 

തുടർന്ന് 6.15ന് കൊടിമരച്ചുവട്ടിൽ ഔപചാരിക സ്വീകരണം നടക്കും.

തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേർന്നാണ് തിരുവാഭരണങ്ങൾ സ്വീകരിച്ച് ശ്രീകോവിലിലേക്ക് കൊണ്ടുപോകുന്നത്.

 വൈകിട്ട് 6.30ന് നട അടച്ച് തിരുവാഭരണം ചാർത്തി ദീപാരാധന നടത്തും. നട തുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും ഒരുമിച്ച് തെളിയുമെന്നാണ് വിശ്വാസം.

ജനത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മുതൽ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും 11 മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തീർത്ഥാടകരെ കടത്തിവിടില്ല. 

മുൻകൂട്ടി പാസ് അനുവദിച്ച ഭക്തർക്കു മാത്രമാണ് പ്രവേശനം. തിരുവാഭരണം ചാർത്തി ദീപാരാധന പൂർത്തിയായ ശേഷമേ സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കൂ.

ജനുവരി 17 വരെ തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ഭക്തർക്ക് ദർശിക്കാം. നെയ്യഭിഷേകം 18 വരെ തുടരും. 18ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്തും നടക്കും.

 19ന് രാത്രി 10ന് മാളികപ്പുറത്ത് വലിയ ഗുരുതിയും നടക്കും. അതേ ദിവസം രാത്രി നട അടയ്ക്കുന്നത് വരെ ദർശനം അനുവദിക്കും. 

20ന് പുലർച്ചെ തിരുവാഭരണ പേടകം തിരികെ എഴുന്നള്ളിക്കും. പന്തളം രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം നട അടയ്ക്കും.

 English Summary

Thousands of pilgrims gathered at Sabarimala to witness the sacred Makaravilakku and Makarajyothi. The Makar Sankrama pooja will be held at 3:08 pm, followed by the ceremonial arrival of the Thiruvabharanam. Special crowd control measures are in place, with restricted entry and darshan continuing until January 19.

sabarimala-makaravilakku-makarajyothi-festival-2026

Sabarimala, Makaravilakku, Makarajyothi, Thiruvabharanam, Ayyappa Temple, Pilgrims, Pathanamthitta, Kerala News, Hindu Festivals

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

Related Articles

Popular Categories

spot_imgspot_img