web analytics

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കെ പി ശങ്കർദാസ് അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ അംഗമായ കെ.പി. ശങ്കർദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) അറസ്റ്റ് രേഖപ്പെടുത്തിയത്.

ആശുപത്രിയിൽവച്ചുതന്നെ നാളെ മജിസ്ട്രേറ്റ് റിമാൻഡ് നടപടികൾ സ്വീകരിക്കും.

പക്ഷാഘാതത്തെ തുടർന്നാണ് കെ.പി. ശങ്കർദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശങ്കരദാസ് അബോധാവസ്ഥയിലാണെന്നും ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ചികിത്സയിൽ കഴിയുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.

ജല വിതരണം സുരക്ഷിതമാക്കാൻ നടപടി; വാട്ടർ ടാങ്കറുകളെ കേന്ദ്രീകരിച്ച് സൗദി വാട്ടർ അതോറിറ്റിയുടെ വ്യാപക പരിശോധന

നേരത്തെ ഈ കേസിൽ അറസ്റ്റിലായ എ. പത്മകുമാറിന്റെ ഭരണസമിതിയിൽ അംഗമായിരുന്നു കെ.പി. ശങ്കർദാസ്.

പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തെ ശക്തമായി വിമർശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പൊലീസ് ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുന്ന നടപടികൾ സ്വീകരിച്ചത്.

English Summary:

Former Travancore Devaswom Board member K.P. Shankardas was arrested by police in the Sabarimala gold theft case while undergoing treatment at a hospital in Thiruvananthapuram. The SIT recorded the arrest following criticism from the High Court over the delay. He will be produced for remand at the hospital.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img