web analytics

എസ് അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തി ടി വാസുദേവൻ നമ്പൂതിരി

പത്തനംതിട്ട: ശബരിമലയിൽ പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നു. ശബരിമല മേൽശാന്തിയായി എസ് അരുൺ കുമാർ നമ്പൂതിരിയെയാണ് തിരഞ്ഞെടുത്തത്. ടി വാസുദേവൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു.( S Arun Kumar Namboothiri selected as next Sabarimala Melsanthi)

പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശാണ് ശബരിമല മേൽശാന്തിയെ തിരഞ്ഞെടുത്തത്. കൊല്ലം ശക്തി കുളങ്ങര സ്വദേശിയാണ് എസ് അരുൺ കുമാർ നമ്പൂതിരി. മുൻ ആറ്റുകാൽ മേൽശാന്തിയാണ്. 30 വർഷമായി മേൽശാന്തിയായി ജോലി ചെയ്യുന്നുണ്ട്. ആറു വർഷമായി ശബരിമല മേൽശാന്തിയാകാൻ‌ ശ്രമിക്കുകയാണെന്നും എല്ലാം അയ്യപ്പൻറെ അനുഗ്രഹമാണെന്നും അരുൺ കുമാർ നമ്പൂതിരി പ്രതികരിച്ചു.

കോഴിക്കോട് സ്വദേശിയാണ് വാസുദേവൻ നമ്പൂതിരി. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ വൈഷ്ണവിയാണ് മാളിപ്പുറത്തേക്കുള്ള മേൽശാന്തി നറുക്കെടുപ്പ് നടത്തിയത്. ഉഷപൂജക്ക് ശേഷം രാവിലെ 8 മണി കഴിഞ്ഞാണ് നറുക്കെടുപ്പ് നടന്നത്. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബർ 15 നു പുതിയ മേൽശാന്തിമാർ ചുമതല ഏറ്റെടുക്കും.

ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്. തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. ഒക്ടോബർ 21ന് നട അടയ്ക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img