മൂന്നുവർഷത്തിനിടെ ഇത്തരമൊരു നീക്കം ഇതാദ്യം; ഒറ്റ രാത്രിയിൽ യുക്രൈനിലേക്ക് റഷ്യ തൊടുത്തത് 477 ഡ്രോണുകളും 60 മിസൈലുകളും

കീവ്: യുക്രൈനെതിരായ ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രൈനിൽ ഉടനീളം റഷ്യ കഴിഞ്ഞ രാത്രിയിൽ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്.

റഷ്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾക്കും അപ്പുറത്തേക്കും ഇക്കുറി റഷ്യ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്.

477 ഡ്രോണുകളും 60 മിസൈലുകളുമാണ് ഒറ്റ രാത്രിയിൽ യുക്രൈനിലേക്ക് റഷ്യ തൊടുത്തത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു കുട്ടിയുൾപ്പെടെ ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മൂന്നുവർഷമായി തുടരുന്ന യുക്രൈൻ – റഷ്യ യുദ്ധത്തിനിടെ യുക്രൈൻ നേരിട്ട ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് ഇന്നലെ രാത്രിയിൽ നടന്നത്.

അതേസമയം, റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രൈന് കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റഷ്യ ആയച്ച ഡ്രോണുകളിൽ 211 എണ്ണം യുക്രൈൻ വെടിവെച്ചിട്ടു. 225 ഡ്രോണുകൾ ഇലക്‌ട്രോണിക് വാർഫയർ സംവിധാനങ്ങൾ ഉപയോഗിച്ച് യുക്രൈൻ നിർവീര്യമാക്കിയിരുന്നു.

റഷ്യ അയച്ച മിസൈലുകളിൽ 38 എണ്ണത്തെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോ​ഗിച്ച് യുക്രൈൻ പ്രതിരോധിച്ചതായാണ് വിവരം.

English Summary :

Russia has intensified its attacks against Ukraine, with reports stating that it carried out airstrikes across various parts of Ukraine last night

spot_imgspot_img
spot_imgspot_img

Latest news

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം; ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു, പരിശോധന പൂർത്തിയായി

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ യുവതി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാമത്തെ...

Other news

മെഡിസെപ്; ആഭ്യന്തര പരാതി പരിഹാര സംവിധാനം ഉപയോഗിക്കാതെ ഉപഭോക്തൃ കോടതിയെ സമീപിക്കാം: സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ

കൊച്ചി: കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ...

ലിംഗനിർണയം നടത്തിയ ബീജം; ഇനി പിറക്കുന്നതൊക്കെ പശുക്കിടാങ്ങൾ മാത്രം

കോട്ടയം: പശുക്കിടാങ്ങൾക്കുമാത്രം ജന്മം നൽകാൻ ലിംഗനിർണയം നടത്തിയ ബീജം (സെക്‌സ്‌ സോർട്ടഡ്‌...

കോട്ടയത്ത് പിക്കപ്പും ബൊലേറോയും കൂട്ടിയിടിച്ച് 2 മരണം

കോട്ടയം: പിക്കപ്പും ബൊലേറോയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കോട്ടയം കോടിമത...

റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തെത്തി; ഇന്നുതന്നെ പൊലീസ് മേധാവിയായി ചുമതലയേല്‍ക്കും

തിരുവനന്തപുരം: നിയുക്ത പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തെത്തി. തിരുവനന്തപുരത്ത് എത്തിയ റവാഡ...

വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു: കഴിയുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

തിരുവനന്തപുരം: ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി...

Related Articles

Popular Categories

spot_imgspot_img