മുണ്ടക്കയം നഗരത്തിൽ പുലിയിറങ്ങിയതായി അഭ്യൂഹം; പ്രദേശത്ത് പുലിയുടേതിന് സമാനമായ കാൽപ്പാടുകളും

കോട്ടയം ഇടുക്കി അതിർത്തി പ്രദേശമായ മുണ്ടക്കയം ടൗണിൽ പുലിയിറങ്ങിയതായി അഭ്യൂഹം. മുണ്ടക്കയം പൈങ്ങണ വൈ ഡബ്യുസിഎ സ്‌കൂളിന് സമീപത്താണ് റോഡ് മുറിച്ചു കടക്കുന്ന പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. പുലിയുടേതിന് സമാനമായ കാൽപ്പാടുകളും പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ കാൽപ്പാടുകൾ പുലിയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. എതാനും കിലോമീറ്ററുകൾ അകലെ ഇടുക്കി ജില്ലയിൽപെട്ട തോട്ടം മേഖലകളിൽ പുലിയുടെ സാനിധ്യം മുൻപ് കണ്ടെത്തിയിട്ടുണ്ട്. പുലി നായയെ ആക്രമിച്ച സംഭവവും സമീപ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്.

ഒരു പണിയുമില്ലാത്ത സൈബർ പോരാളികൾ കണ്ടെത്തി വീണ ജോർജിന്റെ കയ്യിലിരുന്ന ഹാൻഡ് ബാഗിന്റെ വിലയും ബ്രാൻഡും? അതൊരു വെറും ബാ​ഗല്ല…

തിരുവനന്തപുരം: ഡൽഹിക്കു യാത്ര പോയ ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഹാൻഡ് ബാഗിന്റെ വിലയും ബ്രാൻഡും പരതുന്ന തിരക്കിലാണ് സൈബർ പോരാളികൾ. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയെ കാണാനായി ഡൽഹിക്ക് തിരിച്ച വീണ ജോർജിന്റെ ഹാൻഡ് ബാഗാണ് താരം. കറുത്ത ബാഗിന്റെ സ്ട്രാപ്പിൽ എംപോറിയോ അർമാനി (Emporio Armani) എന്നെഴുതിയതാണ് ചർച്ചകൾക്ക് കാരണം. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ലേഡീസ് ബാഗുകളിലൊന്നാണ് എംപോറിയോ അർമാനി.

20000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ എംപോറിയോ അർമാനി ബാഗുകളുടെ വില. ഡൽഹി, മുംബൈ, കൊൽക്കത്ത, ബംഗലൂരു എന്നിവിടങ്ങളിലായി ഈ ബ്രാൻഡിന് എക്‌സ്‌ക്ലൂസീവ് ഷോറൂമുകൾ ഉണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര ബ്രാൻഡുകളിലൊന്നാണ് അർമാനി. ജോർജിയോ അർമാനി എന്ന ഇറ്റാലിയൻ പൗരനാണ് ലോകോത്തര ഫാഷൻ ഹൗസ് 1975 ൽ സ്ഥാപിച്ചത്.

ആ​ഗോളതലത്തിൽ നോക്കിയാൽ സെലിബ്രിറ്റികളും സമ്പന്നൻമാരുമാണ് അർമാനി ബ്രാൻഡിന്റെ ഉപഭോക്താക്കളിലേറെയും. 1981-ൽ ജോർജിയോ അർമാനി യുവത്വത്തെ ലക്ഷ്യം വച്ചുകൊണ്ട് ആരംഭിച്ച ഒരു പയനിയറിംഗ് ബ്രാൻഡാണ് എംപോറിയോ അർമാനി.

യുവതയുടെ ചലനാത്മകമായ ജീവിതശൈലിക്കായി രൂപകൽപ്പന ചെയ്ത കണ്ണടകൾ, വാച്ചുകൾ, ആഭരണങ്ങൾ, ബാഗുകൾ എന്നിങ്ങനെ നിരവധി ഐറ്റങ്ങൾ എംപോറിയോ അർമാനിയുടേതായി മാർക്കറ്റിൽ ഇറക്കുന്നുണ്ട്. ഈ ബ്രാൻഡിൽപ്പെട്ട ബാഗാണ് മന്ത്രി വീണ ജോർജിന്റെ കയ്യിലുണ്ടായിരുന്നു.

40 ദിവസമായി സമരം നടത്തുന്ന ആശമാരുടെ ആവശ്യങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഡൽഹിക്ക് പോയത് എന്നായിരുന്നു വീണ ജോർജ് വ്യക്തമാക്കിയത്. ആശമാരുടെ പ്രതിദിന ഹോണറേറിയം 232 രൂപയിൽ നിന്നും 700 രൂപയായി വർദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് 40 ദിവസമായി ഇവർ സമരം നടത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

പവൻ വില 77,000 കടന്നു

പവൻ വില 77,000 കടന്നു കൊച്ചി: സംസ്ഥാനത്തെ സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിലേക്ക്...

യുകെയിൽ ഡോക്ടറായ മലയാളി യുവതിക്ക് 30 ലക്ഷം രൂപ പിഴ….! നടപടി 64 കാരിയുടെ പരാതിയിൽ

യുകെയിൽ ഡോക്ടറായ മലയാളി യുവതിക്ക് 30 ലക്ഷം രൂപ പിഴ….! നടപടി...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം ബംഗളൂരു: ചെരുപ്പിനുള്ളിൽ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന്...

ഉറങ്ങിക്കിടന്ന യുവതിയെ ആക്രമിച്ച് മോഷണം

ഉറങ്ങിക്കിടന്ന യുവതിയെ ആക്രമിച്ച് മോഷണം ബംഗളൂരു: ബംഗളൂരുവിൽ ഉറങ്ങിക്കിടന്ന യുവതിയെ ഉപദ്രവിച്ച് ശേഷം...

Related Articles

Popular Categories

spot_imgspot_img