web analytics

മെക്സിക്കൻ കടലിൽ മലയാളി യുവാവിനെ കാണാതായി; കാണാതായത് ആഢംബര കപ്പലിൽനിന്ന്, ദുരൂഹത

മെക്സിക്കൻ കടലിൽ മലയാളി യുവാവിനെ കാണാതായി; കാണാതായത് ആഢംബര കപ്പലിൽനിന്ന്, ദുരൂഹത

കോഴിക്കോട്: ആഡംബര ക്രൂയിസ് കപ്പലായ എൻസിഎൽ വിവയിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശി വിൻഷാർ (38) ദുരൂഹ സാഹചര്യത്തിൽ കാണാതായതായി റിപ്പോർട്ട്. മെക്സിക്കൻ തുറമുഖത്തിൽ നിന്ന് യുഎസിലേക്കുള്ള യാത്രയ്ക്കിടെ സംഭവമുണ്ടായതായാണ് വിവരം.

വെള്ളിയാഴ്ച രാത്രി കപ്പൽ കമ്പനി അധികൃതരാണ് കുടുംബത്തെ വിവരം അറിയിച്ചത്. മെക്സിക്കൻ സമയം പ്രകാരം പുലർച്ചെയോടെയാണ് വിൻഷാറിനെ കാണാതായത്. തുടർന്ന് കപ്പലിൽ നിന്നുള്ള സംഘം ഒന്നര മണിക്കൂറോളം കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇപ്പോൾ മെക്സിക്കൻ തീരസേന തിരച്ചിൽ തുടരുകയാണ്. 15 വർഷത്തിലേറെയായി വിദേശത്ത് ജോലി ചെയ്യുന്ന വിൻഷാർ, കഴിഞ്ഞ നാല് മാസമായി എൻസിഎൽ വിവ കപ്പലിലായിരുന്നു ജോലി ചെയ്തിരുന്നത്.

വിൻഷാറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. സംഭവത്തിൽ കൂടുതൽ വ്യക്തതയ്ക്കായി കുടുംബവും ബന്ധപ്പെട്ട അധികാരികളും കാത്തിരിക്കുകയാണ്.

English Summary

A Kerala native working on a luxury cruise ship has gone missing in the Mexican sea. Search operations are ongoing by the Mexican coast guard.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img