web analytics

വസ്തു തരം മാറ്റുന്നതിന് 5,000 രൂപ കൈക്കൂലി; വിജിലൻസിന്റെ വലയിൽ കുടുങ്ങി വില്ലേജ് അസിസ്റ്റന്റും, വില്ലേജ് ഫീൽഡ് അസിസ്റ്റന്റും

ആലപ്പുഴ: വസ്തു തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ പുന്നപ്ര വില്ലേജ് അസിസ്റ്റന്റും, വില്ലേജ് ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. പുന്നപ്ര സ്വദേശിയിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിനോദും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അശോകനുമാണ് വിജിലൻസിന്റെ പിടിയിലായത്. ഇന്ന് വൈകുന്നേരം 03:20-ഓടെ പുന്നപ്ര വില്ലേജ് ഓഫീസിന് മുന്നിൽ വച്ച് വില്ലേജ് അസിസ്റ്റന്റ് വിനോദിന്റെ നിർദ്ദേശപ്രകാരം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അശോകൻ പരാതിക്കാരനിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

പരാതിക്കാരന്റെ പേരിലുള്ള വസ്തു തരം മാറ്റുന്നതിന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുന്നപ്ര വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വസ്തു അളക്കുന്നതിന് വില്ലേജ് അസിസ്റ്റന്റ് വിനോദുംവില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അശോകനും സ്ഥലത്ത് എത്തുകയും ഫയൽ റവന്യു ഡിവിഷണൽ ഓഫീസിൽ അയക്കണമെങ്കിൽ 5,000 രുപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് പരാതിക്കാരൻ ഈ വിവരം വിജിലൻസ് കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി ജി വിനോദ് കുമാറിനെ അറിയിച്ചത്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കുകയായിരുന്നു.

വിജിലൻസ് സംഘത്തിൽ ഡിവൈ എസ്പിയെകൂടാതെ ഇൻസ്പെക്ടർമാരായ പ്രശാന്ത് കുമാർ. എം.കെ, രാജേഷ് കുമാർ. ആർ, ജിംസ്റ്റെൽ സബ് ഇൻസ്പെക്ടർ വസന്ത് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജയലാൽ സിവിൽ പൊലീസ് ഓഫിസർമാരായ ശ്യാം കുമാർ, രഞ്ചിത്ത്, സനൽ, ലിജു, സുദീപ്, സുരേഷ്, റോമിയോ, അനീഷ്, മായ, നീതു, മധു കുട്ടൻ, നിതിൻ മാർഷൽ, സനീഷ്, വിമൽതുടങ്ങിയവരും ഉണ്ടായിരുന്നു.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി.കെ.വിനോദ് കുമാർ ഐ പി എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img