web analytics

നർത്തകി രുക്മിണി വിജയകുമാറിന്റെ കാറിൽ മോഷണം; നഷ്ടപ്പെട്ടത് റോളെക്സ് വാച്ചും ഡയമണ്ടുമടക്കം 23 ലക്ഷത്തിന്റ വസ്തുക്കൾ

ബെംഗളൂരു: പ്രമുഖ നർത്തകിയും അഭിനേത്രിയുമായ രുക്മിണി വിജയ്കുമാറിന്റെ കാറിന്റെ ഡിക്കിയിൽ നിന്ന് 23 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ മോഷണം പോയി. ഒരു റോളെക്സ് വാച്ച്, ബോട്ടെഗ വാലറ്റ്, ഡയമണ്ട് മോതിരങ്ങൾ എന്നിവ അടങ്ങിയ സാധനങ്ങളാണ് നഷ്ടമായത്.

സംഭവത്തിൽ ടാക്സി ഡ്രൈവറായ മഹാലക്ഷ്മി ലേഔട്ട് സ്വദേശി മുഹമ്മദ് മസ്താനെ(46) പോലീസ് അറസ്റ്റ് ചെയ്തു. മോഷണം പോയ എല്ലാ വസ്തുക്കളും ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സെൻട്രൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ശേഖർ എച്ച് തെക്കന്നവർ അറിയിച്ചു.

രുക്മിണി വിജയ്കുമാറിന്റെ കാർ പാർക്ക് ചെയ്തിരുന്ന റോഡിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. തുടര്‍ന്നാണ് ഒരു ടാക്സി ഡ്രൈവറാണ് സാധനങ്ങൾ മോഷ്ടിച്ചതെന്ന് കണ്ടെത്തിയത്. പിന്നാലെ പ്രതിയെ പിടികൂടുകയുമായിരുന്നു.

ഇന്ത്യൻ നീതിന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 303 (2) പ്രകാരം മോഷണക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിലപിടിപ്പുള്ള സാധനങ്ങൾ വച്ച് ശരിയായി ഡിക്കി ശരിയായി അടയ്ക്കാതെ പോകുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ പണത്തിനായി സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു എന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്.

വാച്ചിന് മാത്രം 9 ലക്ഷം രൂപ വിലയുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഡയമണ്ട് മോതിരങ്ങൾ വിറ്റ് പണമാക്കാനായിരുന്നു ലക്ഷ്യമെന്നും പ്രതി പോലീസിനോട് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img