web analytics

കടയ്ക്കല്‍ ക്ഷേത്രത്തിൽ വിപ്ലവഗാന വിവാദം; ക്ഷേത്രോപദേശകസമിതി പിരിച്ചു വിടും

കൊല്ലം: കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ വിപ്ലവഗാന വിവാദത്തിൽ ക്ഷേത്രോപദേശകസമിതി പിരിച്ചുവിടാന്‍ തീരുമാനം. ദേവസ്വം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് സമിതി പിരിച്ചുവിടാൻ തീരുമാനിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.

  • 360° Protection: Safeguards your Apple iPhone 15 from drops, scratches, and dust with all-around coverage.
  • Sliding Camera Shield: Protects the camera lens from dirt and scratches when not in use, while providing easy access for…
  • Stereoscopic Holder: Offers an ergonomic and secure grip for enhanced comfort during use.

സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് രണ്ട് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് മെമ്മോ നല്‍കിയിട്ടുണ്ട്. വിപ്ലവഗാനം ആലപിച്ചതില്‍ ക്ഷേത്രോപദേശക സമിതിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 10നാണ് സംഭവം. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗായകന്‍ അലോഷി ആലപിച്ച സംഗീത പരിപാടിയില്‍ വിപ്ലവഗാനങ്ങള്‍ പാടിയിരുന്നു ഇത് വിവാദമായതോടെ ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കി കഴിഞ്ഞ ദിവസം കടയ്ക്കല്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

സംഭവത്തില്‍ പോലീസിനെതിരെ ഹൈക്കോടതിയും രൂക്ഷ വിമർശനം നടത്തിയിരുന്നു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്നായിരുന്നു വിമര്‍ശനം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img