web analytics

ജോൺ ബ്രിട്ടാസ് എംപിക്കെതിരെ വധഭീഷണി; ബിജെപി പ്രവർത്തകനെതിരെ കേസ്

കോഴിക്കോട്: ജോൺ ബ്രിട്ടാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് അഴിയൂർ സ്വദേശി സജിത്തിനെതിരെയാണ് നടപടി. ചോമ്പാല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഫേസ്ബുക്കിലൂടെയാണ് പ്രതി ജോൺ ബ്രിട്ടാസിനെതിരെ വധഭീഷണി മുഴക്കിയത്. വഖഫ് ഭേദഗതി ബില്ലിൻ മേൽ രാജ്യസഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ സിപിഐഎം എം പി ജോൺ ബ്രിട്ടാസ് രൂക്ഷ വിമർശനമാണ് ഉയർത്തിയത്.

ഇതിനു പിന്നാലെയാണ് എംപിക്കെതിരെ വധഭീഷണി ഉയർന്നത്. വഖഫിനെ പറ്റി കേന്ദ്രമന്ത്രി കിരൺ റിജിജുവിന് ‘എബിസിഡി’ അറിയില്ലെന്നായിരുന്നു ജോൺ ബ്രിട്ടാസ് വിമർശിച്ചത്.

ക്രിസ്ത്യാനികളുടെ പേരിൽ ബിജെപി മുതലകണ്ണീർ ഒഴുക്കുകയാണെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞിരുന്നു. വഖഫ് ബോർഡിൽ നിന്നും മുസ്ലീങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ബ്രിട്ടാസ് ആരോപിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img