web analytics

നികുതി വർധനവിന് പിന്നാലെ റീടെസ്റ്റ് ഫീസ് എട്ടിരട്ടിയാകും; പഴയ വാഹനം കളയുകയാകും ലാഭം…

സംസ്ഥാന സർക്കാർ റീടെസ്റ്റ് ചെയ്യേണ്ട വാഹനങ്ങളുടെ നികുതി 50 ശതമാനം ഉയർത്തിയ സംസ്ഥാന സർക്കാർ നടപടിക്ക് പിന്നാലെ റീടെസ്റ്റ് ഫീസ് എട്ടിരട്ടിയായി ഉയർത്താൻ കേന്ദ്ര സർക്കാർ നീക്കം. ഇതോടെ പഴയ ചെറുകാറുകൾ റീ ടെസ്റ്റ് ചെയ്യണമെങ്കിൽ കാറിന്റെ വില ഫിറ്റനസ് ടെസ്റ്റിനായി നൽകേണ്ടി വരും.

നിലവിൽ ചെറുകാറുകളായ മാരുതി 800, ആൾട്ടോ പോലെയുള്ള വാഹനങ്ങൾക്ക് നികുതിയും ടെസ്റ്റിങ്ങ് ഫീസുമായി 14500 രൂപ നൽകണം. പെയിന്റിങ്ങും ടയർ മാറുന്നതും കൂടെ കണക്കാക്കിയാൽ 20,000-25000 രൂപ വരെ ചെലവാകും. പഴയ കാറുകൾ കൊണ്ടു നടക്കുന്ന സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികം തുകയാണ് ഇത്.

കേന്ദ്ര സർക്കാർ ടെസ്റ്റിങ്ങ് ഫീസ് ഉയർത്തുന്നതോടെ തുക വീണ്ടും ഉയരും. ഇതോടെ കൈവശമുള്ള പഴയ വാഹനം പൊളിച്ചു കളയുന്നതാകും ലാഭം എന്ന സ്ഥിതിയുണ്ടാകും.

നിലവിൽ വെഹിക്കിൾ ഇൻസ്‌പെക്ടർമാരാണ് പഴയ വാഹനങ്ങൾ പരിശോധിക്കുന്നത്. എന്നാൽ യന്ത്രവത്കൃത പരിശോധന വേണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. 15 വർഷമാണ് പുതിയ സ്വകാര്യ വാഹനത്തിന്റെ ഫിറ്റ്‌നെസ് കാലാവധി പിന്നീട് അഞ്ചു വർഷത്തേക്കാണ് ഫിറ്റ്‌നെസ് നൽകുക.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img