News4media TOP NEWS
നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ചു, പിന്നാലെ റബ്ബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തി; യുവാവ് അറസ്റ്റിൽ തോട്ടട ഐടിഐ സംഘർഷം; എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്, കണ്ണൂരിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് അവഗണിച്ചു; കടലിലിറങ്ങിയ സ്കൂൾ വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർത്ഥിനികൾ മുങ്ങിമരിച്ചു; 6 അധ്യാപകർക്കെതിരെ കേസ് പെട്ടെന്നുണ്ടായ വലിയ തിരയിൽപ്പെട്ട് വളളം മറിഞ്ഞു; അടിയിൽപ്പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം

മണ്ണിലിട്ടാലും കടലിലിട്ടാലും നശിച്ചു പൊകുന്ന പ്ലാസിക് കണ്ടെത്തി ഗവേഷകർ

മണ്ണിലിട്ടാലും കടലിലിട്ടാലും നശിച്ചു പൊകുന്ന പ്ലാസിക് കണ്ടെത്തി ഗവേഷകർ
December 10, 2024

പരിസ്ഥിതിക്ക് നാശം വരുത്തുന്ന പ്ലാസിക് മാലിന്യങ്ങള്‍ ലോകത്തെ മുഴുവന്‍ ജീവജാലങ്ങള്‍ക്കും വലിയ ഭീഷണിയാണ്. എന്നാല്‍ അതിനൊരു പരിഹാരമെന്നോണം സമുദ്രത്തില്‍ അലിഞ്ഞ് ചേരുന്ന ബയോ ഡീഗ്രെയ്ഡബിള്‍ പ്ലാസ്റ്റിക്കുകള്‍ രൂപപ്പെടുത്തിയിരിക്കുകയാണ് ജപ്പാനിലെ ഗവേഷകര്‍.

ജപ്പാനിലെ റൈക്കന്‍ സെന്റര്‍ ഫോര്‍ എമര്‍ജന്റ് മാറ്റര്‍ സയന്‍സിലെ ഗവേഷകരാണ് സമുദ്രത്തിൽ ലയിക്കുന്ന ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് രൂപകല്‍പ്പന ചെയ്തത്.

പരിസ്ഥിതിക്ക് ഭീഷണി അല്ലാത്തതും കടല്‍ ജലത്തില്‍ വളരെ വേഗത്തില്‍ അലിഞ്ഞില്ലാതായി തീരുന്നതുമായ പ്ലാസ്റ്റിക് കണ്ടെത്തിയെന്നാണ് ഈ ഗവേഷകരുടെ അവകാശവാദം.

വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ മുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ പോലും പാക്കേജ് ചെയ്യാന്‍ ഈ പ്ലാസ്റ്റിക് അനുയോജ്യമാണെന്നാണ് ഗവേഷകര്‍ അവകാശപ്പെട്ടു.

കൂടാതെ വിഷരഹിത ഘടകങ്ങളാണ് ഇതിൻ്റെ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുന്നത് അതുകൊണ്ടുതന്നെ ഗുണമേന്മയുടെ കാര്യത്തിലും ഈ പ്ലാസ്റ്റിക് ഏറെ മുന്‍പന്തിയിലാണ്. ഭക്ഷ്യവസ്തുക്കളും ഈ പ്ലാസ്റ്റിക് ഉപയോഗിച്ച് ധൈര്യമായി പാക്ക് ചെയ്യാമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.

കാലാകാലങ്ങളോളം പൂര്‍ണ്ണമായി നശിക്കാതെ ഭൂമിയില്‍ കിടക്കുന്ന പ്ലാസ്റ്റിക്കുകളില്‍ നിന്ന് വ്യത്യസ്തമായി പെട്ടെന്ന് നശിക്കാനുള്ള കഴിവാണ് ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്കിന്റെ പ്രധാന പ്രത്യേകത.

മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സമുദ്രജലത്തില്‍ ലയിക്കുന്ന ഇവ ദീര്‍ഘകാല പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കും. പ്ലാസ്റ്റിക് മണ്ണിലെത്തിയാല്‍ 10 ദിവസത്തിനുള്ളില്‍ നശിക്കുമെന്നും വിഘടന പ്രക്രിയയിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ടി മെച്ചപ്പെടുത്തുമെന്നും ഗവേഷകര്‍ അവകാശപ്പെട്ടു.

Related Articles
News4media
  • Kerala
  • News
  • Top News

നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ചു, പിന്നാലെ റബ്ബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തി; യുവാവ് ...

News4media
  • Kerala
  • News
  • Top News

തോട്ടട ഐടിഐ സംഘർഷം; എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്, കണ്ണൂരിൽ ഇന്ന് വിദ്യാഭ്യ...

News4media
  • India
  • News
  • Top News

ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് അവഗണിച്ചു; കടലിലിറങ്ങിയ സ്കൂൾ വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർത്ഥിനിക...

News4media
  • Kerala
  • News
  • Top News

പെട്ടെന്നുണ്ടായ വലിയ തിരയിൽപ്പെട്ട് വളളം മറിഞ്ഞു; അടിയിൽപ്പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം

News4media
  • Kerala
  • News

പൊ​ലീ​സി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മു​ത​ല​ക്കു​ളം ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ ഭണ്ഡാര മോഷണം; കള്ള...

News4media
  • International
  • News

മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ചു; ജീവൻ നഷ്ടപ്പെട്ടത് ഒരു കുടുംബത്തിലെ ആറ് പേർക്ക്

News4media
  • Kerala
  • News
  • Top News

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂര്‍ത്തിയായി; വിജയിച്ചത് 17 സീറ്റുകളികൾ; എല്‍ഡിഎഫ് 11 ഉം ബിജെപി ...

News4media
  • News

പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉത്പന്നങ്ങളും തള്ളിയാൽ നടപടി; വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യും;...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]