News4media TOP NEWS
നിരക്ക് കുറച്ചു, സീറ്റുകൾ കൂട്ടി, എസ്കലേറ്ററും പിൻ ഡോറും ഒഴിവാക്കി; പുതിയ രൂപത്തിൽ നവകേരള ബസ് വീണ്ടും നിരത്തിലേക്ക് കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തം; കെട്ടിടം കത്തിനശിച്ചു പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു മരണം, കുഞ്ഞടക്കം യാത്രക്കാർക്ക് പരിക്കേറ്റു ‘മാർക്കോ’ യുടെ വ്യാജൻ ഇറങ്ങി, പ്രചരിക്കുന്നത് ടെലഗ്രാമിൽ; നിർമാതാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്

നമ്മൾ ചിന്തിക്കുന്ന വേഗത അളക്കാനാവുമോ ? മനുഷ്യ മസ്തിഷ്കം ഒരു സെക്കൻഡിൽ പ്രോസസ് ചെയ്യുന്ന ഡാറ്റയുടെ വേഗത കണ്ടെത്തി ഗവേഷകർ !

നമ്മൾ ചിന്തിക്കുന്ന വേഗത അളക്കാനാവുമോ ? മനുഷ്യ മസ്തിഷ്കം ഒരു സെക്കൻഡിൽ പ്രോസസ് ചെയ്യുന്ന ഡാറ്റയുടെ വേഗത കണ്ടെത്തി ഗവേഷകർ !
December 26, 2024

നമ്മൾ ചിന്തിക്കുന്ന വേഗത അളക്കാനാവുമോ ? ഓരോ കാര്യവും നമ്മുടെ തലച്ചോറ് കൈകാര്യം ചെയ്യുന്നത് എത്ര വേഗത്തിലാണ് എന്നറിയുമോ ?
ഡാറ്റ പ്രോസസ് ചെയ്യുന്ന കാര്യത്തില്‍ ഒരു സെക്കന്‍ഡില്‍ 10 ബിറ്റ് ഡാറ്റ മാത്രമാണ് നമ്മുടെ തലച്ചോറിന് കൈകാര്യം ചെയ്യാൻ കഴിയുന്നത് എന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. .Researchers have discovered the speed at which the human brain processes data in one second

ഒരു കമ്പ്യൂട്ടറിന് പ്രോസസ് ചെയ്യാനും ശേഖരിച്ചുവെക്കാനും സാധിക്കുന്ന ഡാറ്റയുടെ ഏറ്റവും ചെറിയ യൂണിറ്റാണ് ബിറ്റ്. ഇന്ദ്രിയങ്ങളിലൂടെ സംയുക്തമായി ലഭിക്കുന്ന ഡാറ്റയില്‍നിന്ന് വെറും 10 ബിറ്റ് മാത്രമാണ് മനുഷ്യന്റെ തലച്ചോറിന് ഒരു സെക്കന്‍ഡില്‍ പ്രോസസ് ചെയ്യാനാകുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

“നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ ലഭ്യമാകുന്ന കോടാനുകോടി വിവരങ്ങളില്‍നിന്ന് തീരെ ചെറിയ അംശം മാത്രമാണ് ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ഗ്രഹിക്കാനും തീരുമാനങ്ങളെടുക്കാനും നാം ഉപയോഗപ്പെടുത്തുന്നത്. പക്ഷെ ഈ കോടാനുകോടി വിവരങ്ങളില്‍നിന്ന് എങ്ങനെയാണ് കുറച്ചംശം മാത്രം മസ്തിഷ്‌കം സ്വാംശീകരിക്കുന്നത് എന്നുള്ളത് ഇപ്പോളും അത്ഭുതമായി നിലനിൽക്കുന്നു.”- ഗവേഷണത്തില്‍ പങ്കാളിയായ ന്യൂറോ ബയോളജിസ്റ്റ് മാര്‍ക്കസ് മൈസ്റ്റര്‍ പറഞ്ഞു.

വായന, എഴുത്ത്, വീഡിയോ ഗെയിം കളിക്കുക, റൂബിക്‌സ് ക്യൂബ് ക്രമത്തിലാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ സെക്കന്‍ഡില്‍ 10 ബിറ്റ് വേഗത്തില്‍ മാത്രമാണ് മനുഷ്യര്‍ക്ക് ചിന്തിക്കാന്‍ സാധിക്കുന്നത്, ഈ അളവാകട്ടെ അങ്ങേയറ്റം സാവധാനത്തിലാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

കാലിഫോര്‍ണിയ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നിൽ. ഗവേഷണഫലം കഴിഞ്ഞയാഴ്ച ന്യൂറോണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു.

Related Articles
News4media
  • India
  • News
  • Technology

ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത; ഉപയോഗിക്കാത്ത ഡാറ്റ സേവനത്തിന് വെറുതെ പണം കളയണ്ട; എസ്എ...

News4media
  • Technology

ഡോ​ണ്ട് ഡി​സ്റ്റ​ർ​ബ്; മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ സ്പാം ​കോ​ളു​ക​ളു​ടെ ഭീ​ഷ​ണി ചെറുക്കാ​ൻ ആപ്പുമായി ട്രായ്

News4media
  • Technology
  • Top News

കനം വെറും 1.7 മില്ലിമീറ്റര്‍, 0.2 സെക്കന്റ്‌ മാത്രം സമയ വ്യത്യാസം: വില 5 കോടി..! ടെക് ലോകത്ത് അത്ഭുത...

© Copyright News4media 2024. Designed and Developed by Horizon Digital