web analytics

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ വിവാഹിതനാകുന്നു

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ വിവാഹിതനാകുന്നു

ലിസ്ബൺ: പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകുന്നു എന്ന് റിപ്പോർട്ട്. താരത്തിന്റെ ദീർഘകാല പങ്കാളിയും മോഡലുമായ ജോർജിന റോഡ്രിഗസ് വിവാഹമോതിരത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

റൊണാൾഡോ വിവാഹ അഭ്യർത്ഥന നടത്തിയെന്നും താൻ അത് സ്വീകരിച്ചെന്നും ആണ് ജോർജിന ഇൻസ്റ്റയിൽ കുറിച്ചത്. വജ്രമോതിരം വിരലില്‍ അണിഞ്ഞുകൊണ്ടുള്ള ഫോട്ടോ പങ്കുവച്ചാണ് ജോർജിനയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ്.

എന്നാൽ എവിടെ വെച്ചാകും വിവാഹമെന്നതിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങളൊന്നും ഇരുവരും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ 9 വർഷമായി ഇരുവരും പ്രണയത്തിലാണ്.

40 വയസുള്ള റൊണാൾഡോയ്ക്ക് 31 വയസ്സുകാരിയായ ജോർജിനക്കും അഞ്ച് മക്കളാണ് ഉള്ളത്. 2010ല്‍ റൊണാള്‍ഡോയുടെ മുന്‍ബന്ധത്തിലുണ്ടായ പതിനഞ്ചുകാരനായ ക്രിസ്റ്റ്യാനൊ ജൂനിയര്‍ ആണ് ഏറ്റവും ആദ്യത്തെ മകൻ.

തുടർന്ന് 2017ല്‍ വാടക ഗര്‍ഭപാത്രത്തിലൂടെ ജനിച്ച ഇവ മരിയ ഡോ സാന്‍റോസ്, മറ്റിയോ റൊണാള്‍ഡോ, 2017ല്‍ ജോര്‍ജീനയുമായുള്ള ബന്ധത്തില്‍ ജനിച്ച അലാന മാര്‍ട്ടീന, 2022ല്‍ ജനിച്ച ബെല്ല എസ്മെറാള്‍ഡ എന്നിവരാണ് ഇവരുടെ അഞ്ച് മക്കള്‍.

2022ല്‍ ബെല്ലയ്ക്കൊപ്പം ജനിച്ച എയ്ഞ്ചല്‍ പ്രസവത്തില്‍ തന്നെ മരിച്ചിരുന്നു. റൊണാള്‍ഡോയുടെ മുന്‍ ബന്ധത്തിലെ മകനായ ക്രിസ്റ്റ്യാനോ ജൂനിയര്‍ അടക്കമുള്ളവരുടെ സംരക്ഷണവും ഏറ്റെടുത്തിരിക്കുന്നത് ജോര്‍ജിന തന്നെയാണ്.

അതേസമയം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ജൂനിയറിന്‍റെ അമ്മ ആരാണെന്ന കാര്യം റൊണാള്‍ഡോ ഇതുവരെ പരസ്യമാക്കിയിട്ടില്ല.

Summary: Reports suggest Portuguese football legend Cristiano Ronaldo is set to get married. His long-time partner and model Georgina Rodríguez has shared a photo of her engagement ring on social media, sparking wedding speculations.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

Related Articles

Popular Categories

spot_imgspot_img