web analytics

20 മണിക്കൂർ നീണ്ട രക്ഷാ ദൗത്യത്തിനൊടുവിൽ ആശ്വാസ വാർത്ത; കുഴൽ കിണറിൽ വീണ ഒന്നരവയസുകാരനെ രക്ഷപ്പെടുത്തി

ബെം​ഗളൂരു: കർണാടകയിലെ വിജയപുരയിൽ കുഴൽക്കിണറിൽ വീണ ഒന്നരവയസ്സുകാരനെ രക്ഷപ്പെടുത്തി. 20 മണിക്കൂർ നീണ്ട രക്ഷാ ദൗത്യത്തിനൊടുവിലാണ് കുഞ്ഞിനെ രക്ഷിക്കാനായത്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. വിജയപുരയിലെ ലച്ച്യാൻ എന്ന ഗ്രാമത്തിലെ കൃഷിയിടത്തിൽ ഇന്നലെ വൈകിട്ടാണ് കളിച്ചുകൊണ്ടിരിക്കെ ഒന്നരവയസ്സുകാരനായ സാത്വിക് കുഴൽ കിണറിൽ വീണത്.

കുഞ്ഞ് വീണ കുഴൽക്കിണറിന് സമാന്തരമായി ട്രഞ്ച് കുഴിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിയത്. വീടിന് സമീപം കളിക്കാൻ പോയ കുട്ടി കുഴൽക്കിണറിൽ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി തലകറങ്ങി വീണതാണെന്നാണ് കരുതുന്നത്. കുട്ടിയുടെ കരച്ചിൽ കേട്ടവർ വീട്ടുകാരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

കുഴൽക്കിണറിന് സമാന്തരമായി 21 അടി താഴ്ചയുള്ള കുഴി നിർമ്മിച്ചാണ് അധികൃതർ കുട്ടിയെ പുറത്തെടുത്തത്. ഇന്ന് രാവിലെ കുഞ്ഞ് ശബ്ദങ്ങളോട് പ്രതികരിക്കാതിരുന്നതോടെ വലിയ ആശങ്കയുണ്ടായിരുന്നു. ഇന്നലെ രാത്രി മുതൽ കുഞ്ഞിന് നിരന്തരം ഓക്സിജൻ നൽകാൻ സജ്ജീകരണം ഒരുക്കിയിരുന്നു. ഇൻഡി പൊലീസ് സൂപ്രണ്ടിന്‍റെയും അഗ്നിശമനസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

 

Read Also: ലോക് സഭതെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിച്ച് സ്ഥാനാർഥികളും ഡമ്മികളും

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img