റെഡ്മി നോട്ട് 13 സീരീസ് ഫോണുകളുടെ വിൽപന 1000 കോടി രൂപ കടന്നതായി ചൈനീസ് സ്മാർട്‌ഫോൺ ബ്രാൻഡായ ഷാവോമി. ജനുവരി പത്തിനാണ് ഫോണുകളുടെ വിൽപന ആരംഭിച്ചത്. റെഡ്മി നോട്ട് 12 5ജി സീരീസിൽനിന്നുള്ള വരുമാനത്തേക്കാൾ 95 ശതമാനം അധിക നേട്ടമാണ് പുതിയ ഫോണിലൂടെ ലഭിച്ചിരിക്കുന്നത്.റെഡ്മി നോട്ട് 13, റെഡ്മി നോട്ട് 13 പ്രോ, റെഡ്മി നോട്ട് 13 പ്രോ പ്ലസ് എന്നീ മൂന്ന് മോഡലുകളാണ് നിലവിൽ ഉള്ളത്.
മികച്ച ഡിസ്‌പ്ലേ,ഫ്‌ളാഗ്ഷിപ്പ് ലെവൽ ക്യാമറകൾ, അതിവേഗ ചാർജിങ് ഉൾപ്പടെ പ്രീമിയം-പ്രോ ലെവൽ സൗകര്യങ്ങളാണ് റെഡ്മി നോട്ട് 13 പ്രോ പ്ലസ്, റെഡ്മി നോട്ട് 13 5ജി ഫോണുകൾ വാഗ്ദാനം ചെയ്യുന്നതെന്ന് ഷാവോമി പറയുന്നു. മികച്ച സൗകര്യങ്ങളോടെ എത്തിയിരിക്കുന്ന ഫോണുകളുടെ ബാഹ്യ രൂപകൽപനയും മനോഹരമാണ്.
റെഡ്മി നോട്ട് 13 പ്രോ പ്ലസിന്റെ എട്ട് ജിബി റാം+256 ജിബി വേരിയന്റിന് 29999 രൂപയാണ് വില. ഇതിന്റെ 12 ജിബി + 256 ജിബി വേരിയന്റിന് 31999 രൂപയും 12ജിബി + 512 ജിബി വേരിയന്റിന് 33999 രൂപയും ആണ് വില.റെഡ്മി നോട്ട് 13 പ്രോയുടെ 8 ജിബി+128 ജിബി പതിപ്പിന് 23999 രൂപയും 8 ജിബി + 256 ജിബി പതിപ്പിന് 25999 രൂപയും 12 ജിബി + 256 ജിബി വേരിയന്റിന് 27999 രൂപയും ആണ് വില.റെഡ്മി നോട്ട് 13 5ജി ആകട്ടെ 6 ജിബി+128 ജിബി പതിപ്പിന് 16999 രൂപയും 8 ജിബി+256 ജിബി പതിപ്പിന് 18999 രൂപയും 12 ജിബി+256 ജിബി പതിപ്പിന് 20999 രൂപയും ആണ് വില.
Read Also :മികച്ച ക്യാമറയും ഏറെ സവിശേഷതകളും ; ഓപ്പോ റെനോയുടെ പുതിയ സീരീസ് ഇന്ത്യയിൽ