web analytics

അമിത ഭക്ഷണം മാത്രമല്ല; ഇക്കാര്യങ്ങളും കുടവയറിന് കാരണമായേക്കാം

ശരീര ഭാരവും വയറും ഒരല്പം കൂടിയെന്ന് തോന്നുമ്പോഴേക്കും കഠിനമായ ഡയറ്റും വ്യായാമവും ചെയ്യുന്നവരാണ് മിക്കവരും. അമിതമായി ഭക്ഷണം കഴിക്കുന്നതാണ് വയർ ചാടാൻ കാരണമെന്ന് ധരിച്ച് പട്ടിണി കിടക്കുന്നവരും ഉണ്ട്. എന്നാൽ അമിതമായ ഭക്ഷണം ഒഴിവാക്കുന്നതിനൊപ്പം ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.

സ്‌ട്രെസ്

മാനസിക സമ്മര്‍ദം കൂടുന്നതിന് അനുസരിച്ച് ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ് ഉയരുന്നു. കുടവയറിന് ഇതുമൊരു കാരണമായേക്കാം. പൗച് പോലെ വയര്‍ ചാടുന്നുവെങ്കില്‍ സ്‌ട്രെസ് നിയന്ത്രിക്കാനായി ധ്യാനം, യോഗ പോലുള്ളവ ചെയ്യുന്നത് നല്ലതാണ്.

സ്ത്രീകളില്‍ പിസിഒഎസ്

സ്ത്രീകളിലെ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്ന അവസ്ഥയ്ക്ക് കാരണമാകും. അടിവയര്‍ വല്ലാതെ ചാടിയത് പോലെ തോന്നുന്നതിന് അതും ഒരു കാരണമായേക്കാം.

തൈറോയ്ഡ്

തൈറോയ്ഡ് ഹോര്‍മണ്‍ അളവ് കുറയുന്നത് വയര്‍ ചാടുന്നതിനു കാരണമാകുന്നു. തൊടുമ്പോള്‍ വളരെ സോഫ്റ്റായി തോന്നുന്ന വിധത്തില്‍ വയര്‍ ചാടി വരികയാണെങ്കില്‍ തൈറോയ്ഡ് പരിശോധിക്കുന്നത് നല്ലതാണ്.

സ്ത്രീകളിലെ ആര്‍ത്തവവിരാമം

സ്ത്രീകൾ ആര്‍ത്തവ വിരാമത്തോട് അടുക്കുമ്പോള്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഉണ്ടാകുന്നതും ഈസ്‌ട്രൊജന്‍ അളവ് കുറയുന്നതും അടിവയര്‍ ചാടുന്നതിന് കാരണമാകുന്നു.

മദ്യപാനം

ഭക്ഷണം കഴിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും മദ്യപാനം ഒഴിവാക്കിയില്ലെങ്കില്‍ കുടവയര്‍ കുറയ്ക്കാന്‍ പ്രയാസപ്പെടും. മുന്‍ ഭാഗത്ത് കൊഴുപ്പടിഞ്ഞ് ഒരു കുടം കണക്കെ വയര്‍ തള്ളി നില്‍ക്കുന്നതിന് മദ്യപാനം മൂലമാകാം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img