2023 ൽ ദുബൈയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പണം മുടക്കിയവരിൽ ഒന്നാമതെത്തി ഇന്ത്യൻ പൗരന്മാർ. റഷ്യക്കാരെ പിന്തള്ളിയാണ് ഇന്ത്യൻ നിക്ഷേപകർ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്ത് ഇത്തവണ ബ്രിട്ടീഷുകാരും മൂന്നാം സ്ഥാനത്ത് റഷ്യക്കാരുമാണ്. ബെറ്റർഹോംസാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ദുബൈയിൽ വില്ലകൾക്കും അപ്പാർട്ട്‌മെന്റുകൾക്കും വൻ തോതിലാണ് വില വർധിച്ചത്. പാം ജുമൈറയിൽ ഫ്രണ്ട് വില്ലകളുടെ വിൽപ്പന വില 74 ശതമാനം വരെ ഉയർന്നു. ഡൗൺടൗണിൽ 17 ശതമാനം, ദുബൈ ഹിൽസ് 21 ശതമാനം, ജുമൈറ ഗോൾഫ് എസ്റ്റേറ്റ് 21 ശതമാനം എന്നിങ്ങനെ വില ഉയർന്നു. ബിസിനസ് മാഗ്നറ്റുകൾ വൻ തോതിൽ ആസ്തികൾ വാങ്ങിക്കൂട്ടിയതും പ്രവാസി തൊഴിലാളികളുടെ എണ്ണം വർധിച്ചതുമാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ കുതിപ്പിന് കാരണം.
വാടക വരുമാനം, സുരക്ഷ മികച്ച ജീവിതശൈലി,ആകർഷകമായ നികുതി പാക്കേജുകൾ, വിദേശികൾക്ക് ബിസിനസ് സൗഹൃദ അന്തരീക്ഷം എന്നിവ നിക്ഷേപകരെ ആകർശിച്ചു. ഈജിപ്ത് , ലെബനോൻ എന്നിവിടങ്ങളിൽ നിന്നുള്ള നിക്ഷേപകരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഇറ്റലി, പാകിസ്താൻ, ഫ്രാൻസ് , തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റു നിക്ഷേപകർ.
Also read: മൊബൈൽ കാണുന്ന കുട്ടികളിൽ ‘വെർച്വൽ ഓട്ടിസം’ വർധിക്കുന്നു; ലക്ഷണങ്ങൾ, തടയേണ്ടതെങ്ങിനെ ? റിപ്പോർട്ട്