web analytics

മാര്‍ച്ച് 31 ഞായറാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണം; നിർദേശം നൽകി ആര്‍ബിഐ

ന്യൂഡല്‍ഹി: ബാങ്കുകള്‍ മാര്‍ച്ച് 31 ഞായറാഴ്ച തുറന്നു പ്രവർത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശം. ഗവണ്മെന്റ് ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്കുകളും പ്രവര്‍ത്തിക്കണമെന്നാണ് ആര്‍ബിഐ നിര്‍ദേശം നൽകിയത്. നടപ്പ് സാമ്പത്തിക വർഷത്തിലെ അവസാന ദിവസം ഞായറാഴ്ചയാണ് വരുന്നത്.

2023-24 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പൂര്‍‌ത്തിയാക്കാനാണ് ബാങ്കുകള്‍ക്ക് ഞായറാഴ്ച പ്രവൃത്തിദിനമാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവയെല്ലാം റിസര്‍വ് ബാങ്കിന്‍റെ ഏജന്‍സി ബാങ്കുകളില്‍ പെട്ടവയാണ്.

 

Read Also: ഹോം ഗാർഡ് കൈ കാണിച്ചിട്ടും നിർത്തിയില്ല; അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ചു സഹോദരികളായ വിദ്യാർഥിനികൾക്ക് പരിക്ക്; അപകടം സ്കൂളിന് മുന്നിലെ സീബ്രാലൈൻ മുറിച്ചുകടക്കവേ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img