‘സൂപ്പർ മൊബൈൽ ആപ്ലിക്കേഷൻ’ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ. വിവിധ ട്രെയിൻ യാത്രാ സേവനങ്ങൾക്കായി
ഒറ്റ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനാണു റെയിൽവേ ഒരുങ്ങുന്നത്. .ഈ വർഷം അവസാനത്തോടെ ‘സൂപ്പർ ആപ്’ അവതരിപ്പിക്കുമെന്നു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നു. Railways is about to release ‘Super App’
റിസർവ് ചെയ്യാത്ത ടിക്കറ്റിങ് സിസ്റ്റം, ട്രെയിൻ ട്രാക്കിങ്ങിനുള്ള സംവിധാനം, ടിക്കറ്റ് ബുക്കിങ്ങിനായി ഐആർസിടിസി റെയിൽ കണക്റ്റ്, ഭക്ഷണം എത്തിക്കുന്നതിന് ഐആർസിടിസി ഇ-കാറ്ററിങ് ഫുഡ് ഓൺ ട്രാക്ക്, ഫീഡ്‌ബാക്കിന് റെയിൽ മദദ് തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ടാകും.
ഐആർസിടിസിയുടെ (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) നിലവിലുള്ള സംവിധാനങ്ങളുമായി സംയോജിപ്പിച്ചാകും ആപ്പിന്റെ പ്രവർത്തനം. ടിക്കറ്റ് ബുക്ക് ചെയ്യാനും പ്ലാറ്റ്‌ഫോം ടിക്കറ്റ് വാങ്ങാനും ട്രെയിൻ ഷെഡ്യൂൾ നോക്കാനും എല്ലാം ഇനി ഒരൊറ്റ ആപ്പ് മതിയാകും.
റെയിൽവേയ്ക്കു 45.3 കോടി ബുക്കിങ് ഉള്ളതിനാൽ, മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വിൽപ്പനയിൽ നിന്നാണ് എന്നതും ആപ് പുറത്തിറക്കാൻ കാരണമായി. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് ആപ് വികസിപ്പിച്ചത്.