web analytics

അറ്റകുറ്റപ്പണി; രണ്ട് ട്രെയിനുകള്‍ റദ്ദാക്കി

അറ്റകുറ്റപ്പണി; രണ്ട് ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന രണ്ട് ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണറെയില്‍വെ അറിയിച്ചു. ആലുവയിൽ പാലം അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ആണ് ട്രെയിനുകള്‍ റദ്ദാക്കിയത്. ചില ട്രെയിനുകൾ വൈകിയോടുന്നതായും റെയിൽവേ അറിയിച്ചു.

പാലക്കാട് – എറണാകുളം മെമു ( 66609), എറണാകുളം – പാലക്കാട് മെമു ( 66610) എന്നിവയാണ് റദ്ദാക്കിയത്. ആറ്‌ ട്രെയിനുകളാണ് വൈകിയോടുന്നത്.

ഗോരഖ്പൂർ – തിരുവനന്തപുരം എക്സ്പ്രസ്, ജാംനഗർ – തിരുനെൽവേലി എക്സ്പ്രസ്,മംഗലാപുരം – തിരുവനന്തപുരം വന്ദേ ഭാരത്, തിരുവനന്തപുരം മംഗലാപുരം വന്ദേഭാരത് എന്നീ സർവീസുകളാണ് വൈകിയോടുന്നതെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു. ആഗസ്റ്റ് 10 നും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കോ​ള​ജ് അ​ധ്യാ​പ​ക​നെ കയ്യേറ്റം ചെയ്ത് വിദ്യാർത്ഥികൾ; ആക്രമണം ട്രെയിൻ യാത്രക്കിടെ

കാ​ഞ്ഞ​ങ്ങാ​ട്: കാസർഗോഡ് കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ കോ​ള​ജ് അ​ധ്യാ​പ​ക​നെ കയ്യേറ്റം ചെയ്ത വിദ്യാർത്ഥികൾ അ​റ​സ്റ്റി​ൽ.

മം​ഗ​ളൂ​രു കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ പാ​ല​ക്കു​ന്ന് തി​രു​വ​ക്കോ​ളി​യി​ലെ പി.​എ. മു​ഹ​മ്മ​ദ് ജ​സീം (20), ചി​ത്താ​രി ചേ​റ്റു​കു​ണ്ടി​ലെ മു​ഹ​മ്മ​ദ് റാ​സി സ​ലീം (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

യാത്രാമധ്യേ ട്രെയിനിൽ കയറിയ വിദ്യാർത്ഥികൾ അധ്യാപകനെ മർദിക്കുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

മം​ഗ​ളൂ​രു ഗോ​വി​ന്ദ​പൈ കോ​ള​ജി​ലെ അ​സി. പ്ര​ഫ​സ​ർ കാ​ഞ്ഞ​ങ്ങാ​ട് ദു​ർ​ഗ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റോ​ഡി​ലെ കെ. ​സ​ജ​നാ​ണ് (48) മ​ർ​ദ​ന​മേ​റ്റ​ത്. മുഖത്തും തലക്കും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു.

കാ​സ​ർ​ഗോഡ് റെ​യി​ൽ​വേ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ര​ജി​കു​മാ​ർ, എ​സ്.​ഐ എം. ​പ്ര​കാ​ശ​ൻ, ഇ​ന്റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജ്യോ​തി​ഷ് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ്രതികളെ പിടികൂടിയത്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.

വന്ദേ ഭാരതിൽ വിതരണം ചെയ്ത പരിപ്പിൽ ‘പ്രാണി’

ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ നിന്ന് പ്രാണിയെ കണ്ടെത്തി. ന്യൂഡല്‍ഹി വന്ദേ ഭാരത് എക്‌സ്പ്രസിലെ യാത്രക്കാരന് നല്‍കിയ പരിപ്പിലാണ് പ്രാണിയെ കണ്ടെത്തിയത്.

എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കറിയില്‍ കറുത്ത പ്രാണി പൊങ്ങിക്കിടക്കുന്ന ചിത്രം യാത്രക്കാരന്‍ പങ്കു വെച്ചപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

22440 നമ്പര്‍ വന്ദേ ഭാരത്തിലെ സി3 കോച്ചിലെ സീറ്റ് നമ്പര്‍ 53-ലെ യാത്രക്കാരനാണ് കറിയില്‍ നിന്ന് പ്രാണിയെ കിട്ടിയത്. അതേസമയം യാത്രക്കാരന്‍ ചിത്രം പോസ്റ്റു ചെയ്തതിനു പിന്നാലെ ക്ഷണാപണം നടത്തി റെയില്‍വേ രംഗത്തെത്തി.

റെയില്‍വേ സേവയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയായിരുന്നു ക്ഷമാപണം നടത്തിയത്. ചിത്രങ്ങൾ വൈറലായതോടെ നിരവധിയാളുകളാണ് വിവിധ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിങ് സേവനങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും ഭക്ഷണ വില്‍പ്പനക്കാരുടെ മേല്‍ കര്‍ശനമായ മേല്‍നോട്ടം വേണമെന്നും പൊതു ജനം ആവശ്യപ്പെട്ടു.

ശുചിത്വ ഓഡിറ്റുകള്‍ പതിവാക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണമെന്നും ആണ് ചിലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം വന്ദേ ഭാരതിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും ശുചിത്വ മാനദണ്ഡങ്ങളെയും കുറിച്ച് വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ ട്രെയിനില്‍ വെച്ച് ഒരു യാത്രക്കാരന് സാമ്പാറില്‍ നിന്ന് പ്രാണികളെ ലഭിച്ചിരുന്നു.

ഇക്കഴിഞ്ഞ ജൂലായ് ഏഴാം തീയതി തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പല്ലിയെയും കണ്ടെത്തിയിരുന്നു.

Summary: Southern Railway has announced the cancellation of two trains in Kerala due to bridge maintenance work at Aluva. Several other trains are expected to run with delays, as per the official update from the railway authorities.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img