web analytics

ട്രെയിനിൽ വിദ്യാര്‍ഥിനിക്ക് നേരെ അതിക്രമം

ട്രെയിനിൽ വിദ്യാര്‍ഥിനിക്ക് നേരെ അതിക്രമം

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വിദ്യാര്‍ത്ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരം സ്വദേശിനിയും തൃശ്ശൂര്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം നടന്നത്. വെള്ളിയാഴ്ച രാത്രി വേണാട് എക്സ്പ്രസ്സിലാണ് സംഭവം.

എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വര്‍ക്കലയില്‍ വെച്ചാണ് അതിക്രമ ശ്രമം നടന്നതെന്ന് പെണ്‍കുട്ടി പരാതിയിൽ പറയുന്നു.

സംഭവം റെയില്‍വെ പൊലീസിനെ അറിയിച്ചതിന് പിന്നാലെ ട്രെയിന്‍ തമ്പാനൂര്‍ സ്റ്റേഷനില്‍ എത്തിയ സമയത്ത് ഉദ്യോഗസ്ഥരെത്തി പ്രതിയെ പിടികൂടുകയായിരുന്നു. യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതിയിൽ പറയുന്നത്.

റെയില്‍വെ സ്റ്റേഷനില്‍ റീല്‍സ് എടുക്കേണ്ട

ചെന്നൈ: റെയില്‍വേ സ്റ്റേഷനുകള്‍, തീവണ്ടികള്‍, ട്രാക്കുകള്‍ തുടങ്ങിയ ഇടങ്ങളിലെ റീല്‍സ് ചിത്രീകരണം അപകടങ്ങള്‍ക്കുള്‍പ്പെടെ വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് റെയില്‍വെ നടപടികള്‍ കര്‍ശനമാക്കാൻ ഒരുങ്ങുന്നത്.

സ്റ്റേഷനിലെത്തുന്ന മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നിലയില്‍ റീല്‍സ് ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ റെയില്‍വെ സുരക്ഷാ നിയമങ്ങള്‍ അനുസരിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നു ദക്ഷിണ റെയില്‍വേ മുന്നറിയിപ്പ് നൽകി.

റെയില്‍വെ സ്റ്റേഷനുകളില്‍ റീല്‍സെടുക്കുന്നത് നിരീക്ഷിക്കാനും നടപടിയെടുക്കാനും റെയില്‍വേ അധികൃതര്‍, റെയില്‍വെ പൊലീസ്, റെയില്‍വെ സംരക്ഷണ സേനാംഗങ്ങള്‍ എന്നിവര്‍ക്കും നിര്‍ദേശം നല്‍കി. കൂടാതെ സിസിടിവി കാമറകള്‍ വഴിയുള്ള നിരീക്ഷണം ശക്തമാക്കാനുമാണ് തീരുമാനം.

നിലവില്‍, റെയില്‍വേ സ്റ്റേഷനുകളില്‍ വെച്ച് ഫോട്ടോയെടുക്കാന്‍ മാത്രമേ അനുമതി നൽകിയിട്ടുയുള്ളൂ. മൊബൈല്‍ ഫോണുകളില്‍ ഉള്‍പ്പെടെ വീഡിയോ ചിത്രികരിക്കാന്‍ അനുമതിയില്ല.

വന്ദേ ഭാരതിൽ വിതരണം ചെയ്ത പരിപ്പിൽ ‘പ്രാണി’


ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ നിന്ന് പ്രാണിയെ കണ്ടെത്തി. ന്യൂഡല്‍ഹി വന്ദേ ഭാരത് എക്‌സ്പ്രസിലെ യാത്രക്കാരന് നല്‍കിയ പരിപ്പിലാണ് പ്രാണിയെ കണ്ടെത്തിയത്.

എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കറിയില്‍ കറുത്ത പ്രാണി പൊങ്ങിക്കിടക്കുന്ന ചിത്രം യാത്രക്കാരന്‍ പങ്കു വെച്ചപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

22440 നമ്പര്‍ വണ്ഡേഭാരത്തിലെ സി3 കോച്ചിലെ സീറ്റ് നമ്പര്‍ 53-ലെ യാത്രക്കാരനാണ് കറിയില്‍ നിന്ന് പ്രാണിയെ കിട്ടിയത്. അതേസമയം യാത്രക്കാരന്‍ ചിത്രം പോസ്റ്റു ചെയ്തതിനു പിന്നാലെ ക്ഷണാപണം നടത്തി റെയില്‍വേ രംഗത്തെത്തി.

റെയില്‍വേ സേവയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയായിരുന്നു ക്ഷമാപണം നടത്തിയത്. ചിത്രങ്ങൾ വൈറലായതോടെ നിരവധിയാളുകളാണ് വിവിധ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിങ് സേവനങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും ഭക്ഷണ വില്‍പ്പനക്കാരുടെ മേല്‍ കര്‍ശനമായ മേല്‍നോട്ടം വേണമെന്നും പൊതു ജനം ആവശ്യപ്പെട്ടു.

ശുചിത്വ ഓഡിറ്റുകള്‍ പതിവാക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണമെന്നും ആണ് ചിലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം വന്ദേ ഭാരതിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും ശുചിത്വ മാനദണ്ഡങ്ങളെയും കുറിച്ച് വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ ട്രെയിനില്‍ വെച്ച് ഒരു യാത്രക്കാരന് സാമ്പാറില്‍ നിന്ന് പ്രാണികളെ ലഭിച്ചിരുന്നു.

ഇക്കഴിഞ്ഞ ജൂലായ് ഏഴാം തീയതി തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പല്ലിയെയും കണ്ടെത്തിയിരുന്നു.

Summary: A man was taken into custody for attempting to assault a law student on a moving train. The accused, Satheesh from Vattiyoorkavu, targeted a girl from Thiruvananthapuram who studies at Thrissur Law College. Police have detained the suspect for further investigation.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

അമേരിക്കയിൽ ഇറാൻ സ്വദേശിനി പിടിയിൽ; പിന്നിൽ കോടികളുടെ അനധികൃത ആയുധക്കച്ചവടം

അമേരിക്കയിൽ ഇറാൻ സ്വദേശിനി പിടിയിൽ; പിന്നിൽ കോടികളുടെ അനധികൃത ആയുധക്കച്ചവടം ലോസ് ആഞ്ചലസ്:...

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ ‘രക്ഷിതാക്കൾ’ എന്ന് രേഖപ്പെടുത്തി

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ 'രക്ഷിതാക്കൾ'...

വേങ്ങരയുടെ ‘പ്രിയപ്പെട്ട ഡോക്ടർ’ യാത്രയായി; ഡോ. ഷംസി ഇനി ഓർമ്മ.

വേങ്ങരയുടെ 'പ്രിയപ്പെട്ട ഡോക്ടർ' യാത്രയായി; ഡോ. ഷംസി ഇനി ഓർമ്മ. തിരൂരങ്ങാടി: വേങ്ങര...

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്, തൃശൂർ പൂരം ഏപ്രിൽ 27-ന്

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്,...

തലയിണയ്ക്കടിയിൽ മരണദൂതനായി വെള്ളിക്കെട്ടൻ; ഉറക്കത്തിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു; പത്തുവയസുകാരനായ സഹോദരൻ ഗുരുതരാവസ്ഥയിൽ

തലയിണയ്ക്കടിയിൽ മരണദൂതനായി വെള്ളിക്കെട്ടൻ; ഉറക്കത്തിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു; പത്തുവയസുകാരനായ സഹോദരൻ...

നാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന വെയിൽ, രാത്രിയിലും വിയർപ്പൊഴുക്കി കേരളം. ഹീറ്റ് ഡോം പ്രതിഭാസം ചൂട് ഇരട്ടിയാക്കുന്നു

നാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന വെയിൽ, രാത്രിയിനാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന...

Related Articles

Popular Categories

spot_imgspot_img