web analytics

ജനം ടിവിക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

പീഡനക്കേസില്‍ ചാനലിന്റെ പങ്ക് തെളിയിക്കാന്‍ ശബ്ദരേഖ കോടതിയിൽ ഹാജരാക്കാം

ജനം ടിവിക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

തനിക്കെതിരായ ബലാത്സംഗ കേസിന് പിന്നിൽ ബിജെപി നിയന്ത്രിക്കുന്ന ജനം ടിവിക്കു പങ്കുണ്ടെന്നാരോപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. 

യുവതിയെ പരാതി നൽകാൻ ചാനൽ മാനേജ്മെന്റ് സമ്മർദ്ദം ചെലുത്തിയതായും അതിന് തെളിവായി ശബ്ദരേഖ ഉണ്ടെന്നും കോടതി വാദത്തിനിടെ അത് ഹാജരാക്കുമെന്നുമാണ് അദ്ദേഹം നൽകിയ ഹർജിയിൽ പറയുന്നത്.

യുവതി മാസങ്ങൾ മുമ്പ് തന്നെ ഈ സമ്മർദ്ദത്തെ കുറിച്ച് അറിയിച്ചിരുന്നുവെന്നും ഈ ശബ്ദസന്ദേശം ഹാജരാക്കാമെന്നും രാഹുൽ കൂട്ടിച്ചേർത്തു. 

മുഖ്യമന്ത്രിയെ നേരിൽ കാണുകയും പരാതി നൽകുകയും ചെയ്തതിൽ അസ്വാഭാവികതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 ഇതെല്ലാം കൂടി നോക്കുമ്പോൾ സിപിഎം–ബിജെപി ഗൂഢാലോചനയുടെ ഭാഗമായാണ് കേസ് ഉയർന്നതെന്ന് രാഹുൽ ആരോപിക്കുന്നു.

യുവതിയുമായി ബന്ധമുണ്ടെന്നും ലൈംഗികബന്ധവുമുണ്ടായിരുന്നുവെന്നും എന്നാൽ ഗർഭധാരണമുണ്ടായില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. 

ജനം ടിവി യുവതിക്കു നൽകിയ സമ്മർദ്ദവും കേസ് രൂപപ്പെട്ടതിലെ സിപിഎം–ബിജെപി കൂട്ടുകെട്ടിന്റെ ഉദാഹരണമാണെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിന്റെ ആരോപണം.

യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് ഒളിവിൽ പോയിരുന്ന രാഹുൽ, ഇന്നലെ വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിൽ എത്തി വക്കാലത്ത് ഒപ്പുവച്ചു.

English Summary

Rahul Mankootathil has alleged in his bail plea that Janam TV, which he claims is controlled by the BJP, pressured the complainant to file a sexual assault case against him. He states that he possesses an audio clip proving that the channel management coerced the woman, and plans to present it in court. Rahul claims the woman had informed him months earlier about this pressure.

He also finds her act of directly meeting the Chief Minister to file the complaint suspicious and alleges a CPM–BJP conspiracy behind the case. Rahul admits to having a relationship and sexual contact with the woman but denies impregnating her. He argues that both the political link and the alleged pressure from Janam TV indicate a coordinated attempt to frame him.

After remaining untraceable following the woman’s complaint to the CM, Rahul appeared at his lawyer’s office in Vanchiyoor and signed the vakalath.

rahul-mankootathil-bail-plea-allegations-janam-tv-pressure

Rahul Mankootathil, sexual assault case, Janam TV, BJP, CPM, Kerala politics, bail plea, allegation, investigation

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

ബാറിലെ തർക്കം റോഡിലെ ക്രൂരമർദ്ദനമായി; തിരുവനന്തപുരത്ത് യുവാവിനെ ചവിട്ടിക്കൊന്നു! നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ്...

സഭയിൽ തീപാറും പോരാട്ടം! വനിതാ സംവരണ ബില്ലിന് പച്ചക്കൊടി; പ്രതിപക്ഷ പ്രതിഷേധം മറികടന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്, ഏറെ...

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം...

‘കേസ് വന്നാലും സാരമില്ല, ചവിട്ടിക്കൊല്ലെടാ അവനെ’; വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നത് കൺമുന്നിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വിഴിഞ്ഞത്ത് വീണ്ടും ക്രൂരമായ കൊലപാതകം. വിഷു...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം ഏപ്രിൽ...

Related Articles

Popular Categories

spot_imgspot_img