web analytics

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.നസീറയാണ് വിധി പറഞ്ഞത്. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അടച്ചിട്ട കോടതിമുറിയിലായിരുന്നു വാദം നടന്നത്.

ഇന്നലെ അടച്ചിട്ട കോടതിമുറിയിൽ ഒന്നര മണിക്കൂർ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.

അതനുസരിച്ചുള്ള പുതുതായി ലഭിച്ച തെളിവ് ഇന്ന് പരിശോധിച്ചതോടെയാണ് വാദം പൂര്‍ത്തിയായത്.

രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന ആവശ്യം. രണ്ടാമത്തെ കേസ് രാഷ്ട്രീയ ഉദ്ദേശ്യത്തോടെ നൽകിയതാണെന്നും, പരാതിക്കാരിയുടെ വിവരങ്ങൾപോലും വ്യക്തമല്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.

മുൻകൂർ ജാമ്യത്തെ തടയാനാണ് പുതിയ കേസ് എന്നാരോപിച്ചും പ്രതിഭാഗം മുന്നോട്ടുവന്നു. ഇന്ന് നടന്ന 25 മിനിറ്റ് വാദത്തിൽ പുതിയ തെളിവായി പ്രോസിക്യൂഷൻ ഒരു സ്ക്രീൻഷോട്ട് ഹാജരാക്കി.

പീഡനത്തിനും നിർബന്ധിച്ച ഗർഭഛിദ്രത്തിനും മതി തെളിവുകളുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.

കേസിന് പിന്നിൽ സിപിഎം–ബിജെപി ഗൂഢാലോചനയുണ്ടെന്നും, യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഗർഭഛിദ്രം നടത്തിയതെന്നും പ്രതിഭാഗം വാദിച്ചു. വിധി വരുംവരെ അറസ്റ്റ് പാടില്ലെന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല.

പ്രധാന രാഷ്ട്രീയ കേസായതിനാൽ ഇന്നലെ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ ഒന്നര മണിക്കൂർ നീണ്ട വാദം നടന്നു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഇരു കൂട്ടരും നിരവധി രേഖകൾ ഹാജരാക്കി.

രാഹുൽ യുവതിയെ പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങൾ പകർത്തി, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം.

ഗർഭധാരണത്തിന് നിർബന്ധിച്ചശേഷം പിന്നീട് ഗർഭഛിദ്രത്തിനും സമ്മർദ്ദം ചെലുത്തിയതായി പ്രോസിക്യൂഷൻ പറഞ്ഞു. അസുരക്ഷിതമായ ഗർഭഛിദ്രം മൂലം യുവതിയുടെ ജീവൻ അപകടത്തിലായെന്നും ചികിത്സിച്ച ഡോക്ടറുടെ മൊഴിയും രേഖകളും കോടതിയിൽ സമർപ്പിച്ചു.

ജാമ്യം നൽകിയാൽ കേസ് സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നും, ജനപ്രതിനിധിയായ പ്രതി ഒളിവിലാണെന്നും, അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷന്റെ പ്രധാന വാദങ്ങൾ

ഗർഭം നീക്കം ചെയ്യാൻ യുവതി തയ്യാറായില്ലെങ്കിൽ ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തി.

ആദ്യം ഗുളിക വാങ്ങാൻ വിസമ്മതിച്ച യുവതിയെ പിന്നീട് സുഹൃത്ത് ജോബി വഴിയാണ് ഗർഭഛിദ്രത്തിനുള്ള ഗുളിക വാങ്ങിക്കാൻ രാഹുൽ നിർബന്ധിച്ചത്.

ഗുളികകൾ കഴിക്കാൻ നേരിട്ടും സമ്മർദ്ദമുണ്ടാക്കി.

ഇരുവരും തമ്മിലുള്ള ബന്ധം ഉഭയസമ്മതപ്രകാരമുള്ളതല്ല; സഹായത്തിനായി സമീപിച്ച യുവതിയെ ജനപ്രതിനിധിയായ രാഹുൽ ചൂഷണം ചെയ്തു.

ജീവിതാവസാനം വരെ കൂടെയുണ്ടാകുമെന്ന് വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ചെങ്കിലും യുവതി ഗർഭിണിയായപ്പോൾ രാഹുൽ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു.

ഇതിന്റെ തുടർച്ചയായാണ് ഗർഭഛിദ്രത്തിനുള്ള സമ്മർദവും ഭീഷണിയും ഉണ്ടായത്.

🔹 പ്രതിഭാഗത്തിന്റെ വാദങ്ങൾ

ബന്ധം പൂർണ്ണമായും ഉഭയസമ്മതപ്രകാരമാണെന്ന് പ്രതിഭാഗം വാദിച്ചു.

കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അവർ ആരോപിച്ചു.

യുവതി തന്നെയാണ് ഗുളിക ആവശ്യപ്പെട്ടതെന്നു തെളിയിക്കാൻ ഒരു ഓഡിയോ ക്ലിപ്പ് കോടതിയിൽ ഹാജരാക്കി.

🔹 കേസിലെ പുതിയ വിവരങ്ങൾ

രാഹുലിനെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയ കാറിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒളിവിൽ കഴിയുന്ന സമയത്ത് അഭിഭാഷകയുടെ സംരക്ഷണത്തിലാണ് രാഹുൽ കഴിഞ്ഞിരുന്നതായി സൂചന.

ENGLISH SUMMARY

Arguments concluded on MLA Rahul Mankootathil’s anticipatory bail plea in the rape case registered against him. The court is expected to deliver the verdict around 1 PM today.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

Related Articles

Popular Categories

spot_imgspot_img