ഉപതെരഞ്ഞെടുപ്പിനായുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. സ്ഥാനാർത്ഥികളായി പലരുടെയും പേര് ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ആദ്യഘട്ടത്തിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കേട്ടുവന്ന പേര് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റേതാണ്. ആ സൂചന ശരിവെയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. (Rahul mamkootathil in Palakkad, Ramya Haridas at Chelakkara)
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചന.
ചേലക്കര ഉപതിരഞ്ഞെടുപ്പിൽ മുൻ എംപി രമ്യാ ഹരിദാസിനാണ് മുന്നണിയുടെ പ്രഥമ പരിഗണന. ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിനെ നേതാക്കൾ പിന്തുണച്ചുവെന്നാണ് വിവരം.
മറ്റ് പേരുകളൊന്നും പാക്കാടുമായി ബന്ധപ്പെട്ട് നിലവിൽ യു.ഡി.എഫിന്റെ മുന്നിലില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും രമ്യാ ഹരിദാസ് പിടിച്ച വോട്ടുകൾ കണക്കിലെടുത്താണ് രമ്യയെ തന്നെ വീണ്ടും കളത്തിലിറക്കുന്നതിനെക്കുറിച്ച് യു.ഡി.എഫ് ആലോചിക്കുന്നത്.
Read More: ദർശന്റെ മാനേജർ മരിച്ച നിലയിൽ; മൃതദേഹം കിടന്നിരുന്നത് നടന്റെ ഫാം ഹൗസിൽ