തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ് അനുവദിച്ച് കോടതി. വോട്ടെടുപ്പ് കഴിയുന്നതുവരെ തിങ്കളാഴ്ചകളിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടേണ്ടെന്ന് കോടതി അറിയിച്ചു. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഇളവ് നൽകിയത്.(Relaxation in bail conditions for Rahul Mamkootathil) തിരുവനന്തപുരം സിജെഎം കോടതിയാണ് ഇളവ് നൽകിയത്. ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യുന്നതിനെതിരെ പൊലീസിൻ്റെ വാദം തള്ളിയാണ് കോടതിയുടെ നടപടി. പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായതിനാലാണ് […]
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ച അപേക്ഷയെ എതിർത്ത് പൊലീസ്. ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സ്ഥാനാർഥി എന്ന നിലക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹർജി നൽകിയത്.(police says should not grant relaxation of bail to Rahul mamkoottathil) സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ […]
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെതിരെ പാലക്കാട് കോൺഗ്രസിൽ ഭിന്നത. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കാത്തതിൽ ഡോ പി സരിൻ കടുത്ത അതൃപ്തി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 11.45 ന് മാധ്യമങ്ങളെ കാണുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. (P Sarin against candidate of Rahul Mamkoottathil in Palakkad) നിലവിൽ കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനറാണ് അദ്ദേഹം. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ഒരു പോസ്റ്ററും അദ്ദേഹം പങ്കുവച്ചിട്ടുമില്ല. മറ്റ് നേതാക്കളെല്ലാം […]
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് നടന്ന സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കർശന ഉപാധികളോടെ ജാമ്യം. സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ ഉള്‍പ്പെടെ 5 പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഉപാധി ലംഘിച്ചാൽ ജാമ്യം റദ്ദാക്കും.(Clash during Secretariat March; Bail to 5 people including Rahul mamkootathil) സെക്രട്ടറിയേറ്റ് ഉള്‍പ്പെടുന്ന കൻോമെൻ് സ്റ്റേഷൻ പരിധിയിൽ അനുമതിയില്ലാതെ സമരം നടത്തുകയോ, പൊതുജങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ പരിപാടികൾ സംഘടിപ്പിക്കുകയോ ചെയ്യരുതെന്നാണ് ജുഡിഷ്യൽ […]
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രസംഗം ഫേയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത അന്വേഷണത്തിന് നിർദേശം. കണ്ണൂര്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രിൻസിനെതിരെയാണ് അന്വേഷണം. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ചെറുപുഴ സി ഐക്ക് ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി.(rahul mamkootathils speech shared on facebook investigation against police officer) സംഭവം പൊലീസിന്‍റെ രാഷ്ട്രീയ നിക്ഷ്പക്ഷതക്ക് കളങ്കം വരുത്തിയെന്നാണ് ജില്ലാ പൊലീസ് മേധാവി കണ്ടെത്തൽ. […]
ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് പരുക്ക്. ഡൽഹി ജന്തർമന്ദിറിലെ പ്രതിഷേധത്തിനിടെ നടന്ന ലാത്തി ചാർജിലാണ് രാഹുലിനു പരുക്കേറ്റത്. രാഹുലിനെ കൂടാതെ നിരവധി പേർക്ക് ലാത്തി ചാർജിൽ പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.(Rahul Mamkootathil injured in Lathi Charge) പാർലമെന്റ് മാർച്ച് എന്ന നിലയ്ക്കാണ് യൂത്ത് കോൺഗ്രസ് നേതൃത്വം പ്രതിഷേധം നടത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്മാർ പ്രസംഗിച്ചു. തുടർന്ന് ബാരിക്കേഡുകൾ […]
ഉപതെരഞ്ഞെടുപ്പിനായുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. സ്ഥാനാർത്ഥികളായി പലരുടെയും പേര് ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ആദ്യഘട്ടത്തിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കേട്ടുവന്ന പേര് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റേതാണ്. ആ സൂചന ശരിവെയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. (Rahul mamkootathil in Palakkad, Ramya Haridas at Chelakkara) പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചന.ചേലക്കര ഉപതിരഞ്ഞെടുപ്പിൽ മുൻ എംപി രമ്യാ ഹരിദാസിനാണ് മുന്നണിയുടെ പ്രഥമ പരിഗണന. ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിനെ നേതാക്കൾ […]
ലീഗിന്റെ കൊടിയോട് കോൺഗ്രസിന് അയിത്തമില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പ്രിയങ്ക വയനാട്ടിൽ പങ്കെടുത്ത പരിപാടിയിൽ ലീഗിന്റെ കൊടി ഉണ്ടായിരുന്നുവെന്നും പച്ച കൊടി കണ്ടാൽ പാകിസ്ഥാനിലാണെന്നാണ് സിപിഐഎം കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷൈലജ ടീച്ചറിൽ നിന്ന് വർഗ്ഗീയത കേൾക്കുന്നുണ്ടെന്നും കാഫിർ വാചകം ഓൺ ചെയ്തു സംസാരിച്ചത് ഷൈലജ ടീച്ചറാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിക്കാൻ എന്തും സിപിഐഎം പറയും. ഇസ്ലാമോഫോബിയ വളർത്തുന്നത് സിപിഐഎമ്മാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. അതോടൊപ്പം ഇ പി ജയരാജന്‍ വിവാദത്തിലും […]
തിരുവനന്തപുരം: പത്മജ വേണുഗോപാലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പരാമർശത്തിൽ കെപിസിസി നേതൃയോഗത്തിൽ വിമർശനം. ശൂരനാട് രാജശേഖരനാണ് വിമർശനം ഉന്നയിച്ചത്. രാഹുലിന് അഹങ്കാരത്തിന്റെ സ്വരമെന്നും അനാവശ്യമായി കരുണാകരന്റെ പേര് വലിച്ചിഴച്ചത് ശരിയായില്ലെന്നും രാജശേഖരൻ വിമർശിച്ചു. വിമര്‍ശനത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി. താഴേത്തട്ടില്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ശൂരനാട് രാജശേഖരൻ പറഞ്ഞു. വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്. നേരത്തെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മാത്രമായിരുന്നു കെപിസിസി […]
തന്റെ അമ്മയെ മോശമായി പറഞ്ഞെന്നും മോശം പരാമർശത്തിന്റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസ് കൊടുക്കുമെന്നും പത്മജ വേണുഗോപാൽ. താൻ കരുണാകരന്റെ മകൾ അല്ലെന്ന് പറഞ്ഞതുവഴി തന്നെ അമ്മയെ ഇവർ അപമാനിച്ചെന്നും പദ്മജ വിശദീകരിച്ചു. കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം പത്രസമ്മേളനത്തിൽ ഉന്നയിച്ച പത്മജ, കോൺഗ്രസിന് ശക്തനായ ഒരു നേതാവില്ലെന്ന് തുറന്നടിച്ചു. രാഹുൽ മാങ്കോട്ടത്തിൽ എങ്ങനെയാണ് പത്ത് ദിവസം ജയിലിൽ കിടന്നതെന്നും അതിന്റെ പിന്നിലെ കഥകൾ എന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നും അവർ പറഞ്ഞു. തന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും അവർ കൂട്ടിച്ചേർത്തു. Read […]
© Copyright News4media 2024. Designed and Developed by Horizon Digital