web analytics

യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തി; പോലീസിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തില്‍. പൊലീസിനും സംസ്ഥാന സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുൽ നടത്തിയത്. പൊലീസ് മര്‍ദനം അഴിച്ചുവിട്ടെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുന്നുവെന്നും രാഹുല്‍ ആരോപിച്ചു.

പിണറായി വിജയനെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. പിണറായി വിജയന്‍ നാട്ടിലെ ചക്രവര്‍ത്തിയായി മാറിയിരിക്കുന്നുവെന്നും തങ്ങളെല്ലാം കുന്തവും പടച്ചട്ടയുമായി നില്‍ക്കുന്ന പടയാളികളായി മാറിയെന്നുള്ള പൊലീസിന്റെ ജനാധിപത്യബോധമില്ലായ്മ പഴയ രാജവാഴ്ച അനുസ്മരിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് നടത്തിയതെന്ന് അദ്ദേഹം വിമര്‍ശിച്ചു. സമരം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കെതിരെ ഗൂഢാലോചന കേസെടുക്കുന്നു. സര്‍ക്കാരിനെതിരായ സമരത്തില്‍ യുവതയെ നയിക്കാന്‍ കോണ്‍ഗ്രസുണ്ടാകുമെന്ന് രാഹുല്‍ പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയും രാഹുല്‍ വെല്ലുവിളിച്ചു. ജാമ്യം ലഭിക്കുന്നതിനായി താന്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് എം വി ഗോവിന്ദന്‍ തെളിയിച്ചാല്‍ മാപ്പുപറയാന്‍ താൻ തയ്യാറാണെന്നും രാഹുൽ പറഞ്ഞു. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്ന് തെളിയിക്കാന്‍ ആശുപത്രിയില്‍ ഒന്നിച്ചു പോകാമെന്നും വെല്ലുവിളി ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Read Also: മാസപ്പടി: മുഖ്യന്ത്രിയുടെ മകൾ വീണയ്ക്ക് പിന്തുണയുമായി സിപിഎം; ‘അഴിമതിയില്ലെന്ന് വിജിലൻസ് പറഞ്ഞ കേസ്’

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img