web analytics

‘ഇപ്പൊ ആർഎസ്എസ് ഭീകരത മസനഗുഡി വഴി ഊട്ടിക്കു പോയോ സ്വരാജെ’ ? എം.സ്വരാജിന്റെ സമൂഹമാധ്യമ പോസ്റ്റിലെ തിരുത്തിൽ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി.സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എം.സ്വരാജ് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലെ ‘ആർഎസ്‌എസ്’ പരാമർശം നീക്കിയതിനെതിരെ പരാമർശവുമായി രാഹുൽ മാങ്കൂട്ടത്തിൽ. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആർഎസ്‌എസ്‌ പരാമർശം സ്വരാജ് നീക്കിയതിൽ ദുരൂഹതയുണ്ടെന്ന് രാഹുൽ പറഞ്ഞു. രാഹുലിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

കൊല്ലപ്പെട്ട CPIM ലോക്കൽ കമ്മിറ്റി സെക്രട്ടറി സത്യനാഥന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ ഉത്തരവാദികളെ എത്രയും പെട്ടെന്നു പിടികൂടി ശിക്ഷ ലഭിക്കാൻ വേണ്ടുന്ന ഇടപെടലുകൾ നടത്തണം.
ശ്രീ സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ‘RSS ഭീകരതയുടെ ഒടുവിലത്തെ ഇര’ എന്നത് ആയിരന്നു കുറിപ്പിൽ ഏഴുതിയത്. സ്വഭാവികമായും RSS മനുഷ്യരെ കൊല്ലുന്ന പ്രസ്ഥാനം ആയത് കൊണ്ട് അതിൽ ഞെട്ടൽ തോന്നി ഇല്ല, മാത്രമല്ല സ്വരാജിനോടു ഐക്യപ്പെടുക കൂടി ചെയ്തിരുന്നു.

എന്നാൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ RSS പരാമർശം സ്വരാജ് ഒഴുവാക്കിയതിൽ ദുരുഹത ഉണ്ട്.
അതുമായി ബന്ധപ്പെട്ട സംശയങ്ങൾ

1. RSS പരാമർശം പിൻവലിക്കാൻ സ്വരാജിന് ആരാണ് സമ്മർദ്ദം ചെയ്തത്?

2. RSS ഭീകരത മസനകുഡി വഴി ഊട്ടിക്കു ടൂർ പോയോ?

3. RSS അല്ല കൊലപാതകത്തിനു പിന്നിൽ എന്ന് സ്വരാജിന് വിവരം കിട്ടിയോ? അങ്ങനെ എങ്കിൽ ആരാണ് കൊന്നത്?

4. RSS ആണ് കൊലപാതകത്തിന് പിന്നിൽ എങ്കിൽ M ന്റെ മധ്യസ്ഥതയിൽ സിപിഎം ആർഎസ്സ് എസ്സ് കോംപ്രമൈസ് ആയോ ഈ കേസും?

5. സിപിഎം നേതാവ് അറസ്ട്ടിൽ എന്ന് വാർത്ത കണ്ടിരുന്നു, അപ്പോൾ സത്യനാഥനെ കൊന്നത് പകൽ സിപിഎംഉം രാത്രി RSS മായ മറ്റു പലരെയും പോലെ ഒരു സഖാവാണോ?

6. വെഞ്ഞാറമൂട് കേസ് പോലെ ഇതും തേച്ച് മാച്ചു കളയുമോ?

Read Also: ‘കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ കൂടുതൽ പണം വിതരണം ചെയ്യേണ്ടി വരും’: പാർട്ടികളുടെ ചിഹ്നം പതിച്ച കോണ്ടം പാക്കറ്റുകൾ വിതരണം ചെയ്ത് ആന്ധ്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img