web analytics

തുപ്പിയ വെള്ളം കുടിപ്പിച്ചു, ക്രൂര മർദ്ദനം: കോട്ടയത്തിനു പിന്നാലെ
കാര്യവട്ടം സർക്കാർ കോളേജിലും റാഗിംഗ്

കോട്ടയത്തിനു പിന്നാലെ
കാര്യവട്ടം സർക്കാർ കോളേജിലും റാഗിംഗ്. ജൂനിയർ വിദ്യാർഥികൾ സീനിയർ വിദ്യാർഥികളെ ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. ഒന്നാംവർഷ ബയോടെക്‌നോളജി വിദ്യാർഥി ബിൻസ് ജോസ്, ബയോകെമിസ്ട്രി വിദ്യാർഥി അഭിഷേക് എന്നിവർക്കാണ് മർദനമേറ്റത്.

വിദ്യാർഥികളായ അലൻ, ആനന്ദൻ, വേലു, സൽമാൻ, ശ്രാവൺ, പാർത്ഥൻ, ഇമ്മാനുവൽ എന്നിവർക്കെതിരേയാണ് കേസ്. ഇവരെ അറസ്റ്റുചെയ്തിട്ടില്ല. കുപ്പിവെള്ളത്തിൽ തുപ്പിയ ശേഷം നിർബന്ധിപ്പിച്ച് കുടിപ്പിച്ചതായും പരാതിയുണ്ട്.

ചൊവ്വാഴ്ചയാണ് സംഭവം. ആഹാരം കഴിച്ച ശേഷം താനും ബിൻസും കൈകഴുകി നിൽക്കവേ, സീനിയർ വിദ്യാർഥികളെത്തുകയും അവരെ ബഹുമാനമില്ലെന്നാരോപിച്ച് കാംപസിൽത്തന്നെയുള്ള യൂണിയൻ ഓഫീസിൽ കൊണ്ടുപോയി മർദിക്കുകയുമായിരുന്നുവെന്ന് അഭിഷേക് പറയുന്നു.

സംഭവത്തിൽ ഇരുവരും കഴക്കൂട്ടം പോലീസിൽ പരാതിനൽകിയെങ്കിലും അഭിഷേകിന്റെ പരാതിയിൽ മാത്രമാണ് കേസെടുത്തത്.

മൂന്നാം വർഷ വിദ്യാർഥികളാണ് തങ്ങളെ മർദിച്ചതെന്ന്‌ അഭിഷേക് പറഞ്ഞു. ബിൻസിനെയും പ്രതികൾ മർദിച്ചു. ബിൻസിനെക്കൊണ്ട്‌ അതു കുടിപ്പിച്ചു. കോളേജിൽ െവച്ചിരുന്ന ബൈക്കും നശിപ്പിച്ചു- അഭിഷേക് പറയുന്നു.

മർദനമേറ്റവർ റാഗിങ് പീഡനം ആരോപിച്ച് കോളേജ് പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്. റാഗിങ് നടന്നോയെന്നതു സംബന്ധിച്ച്‌ പ്രിൻസിപ്പലിൽനിന്നു വിവരം തേടുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ ഇറങ്ങി ജീവൻ കാത്ത് ഭർത്താവ്

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ...

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ കൗതുകകരമായ ശാസ്ത്ര വിവരങ്ങൾ

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ...

Related Articles

Popular Categories

spot_imgspot_img