web analytics

ഒളിംപിക്‌സിന് ഒരുങ്ങി ഇന്ത്യ; പിവി സിന്ധുവും ശരത് കമലും ഇന്ത്യൻ പതാകയേന്തും

പാരിസ് ഓളിംപിക്‌സില്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു, ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ എന്നിവര്‍ ഇന്ത്യന്‍ പതാകയേന്തും. ടോക്യോ ഒളിംപിക്‌സില്‍ ഷൂട്ടിങില്‍ വെങ്കലം നേടിയ ഗഗന്‍ നാരാംഗാണ് ഇന്ത്യന്‍ സംഘത്തിന്റെ നായകന്‍ (ഷെഫ് ഡെ മിഷന്‍). ഇതിഹാസ ബോക്‌സര്‍ മേരി കോമിന് പകരമാണ് നരംഗ് എത്തുന്നത്. (PV Sindhu, Sharath Kamal confirmed as India’s flag bearers for Paris Olympics opening ceremony)

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷയാണ് ടീം സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കായി രണ്ട് ഒളിംപിക്‌സ് മെഡലുകള്‍ നേടിയ താരമാണ് സിന്ധു. മേരി കോമിനു പകരം വൈസ് ക്യാപ്റ്റനായിരുന്നു നാരാംഗ് നായകനാകുന്നത് സ്വാഭാവിക തീരുമാനമാണെന്നും പി ടി ഉഷ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് മേരി കോം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു പിന്‍മാറുന്നതായി വ്യക്തമാക്കിയത്. വ്യക്തിപരമായ കാരണങ്ങല്‍ ചൂണ്ടിക്കാട്ടിയായിരുന്നു പിന്‍മാറ്റം.

നേരത്തെ തന്നെ ഇന്ത്യയുടെ അത്‌ലറ്റിക്‌സ് സംഘത്തെ തിരഞ്ഞെടുത്തിരുന്നു. ടോക്യോ ഒളിംപിക്‌സില്‍ പുതു ചരിത്രമെഴുതി സ്വര്‍ണം സ്വന്തമാക്കിയ ജാവലിന്‍ സെന്‍സേഷന്‍ നീരജ് ചോപ്രയാണ് ടീം ക്യാപ്റ്റന്‍. മലയാളി പുരുഷ താരങ്ങളടക്കം 28 അംഗ അതില്റ്റിക്‌സ് സംഘമാണ് ഇന്ത്യക്കായി പാരിസില്‍ മാറ്റുരയ്ക്കാൻ എത്തുന്നത്.

Read More: ദ്വിദിന റഷ്യന്‍ സന്ദര്‍ശനം; മോ​ദി മോസ്ക്കോയിലെത്തി; പുടിനുമായി കൂടിക്കാഴ്ച നടത്തും

Read More: ശ്രീറാം വെങ്കിട്ടരാമനെ നീക്കി; നൂഹിനെ സപ്ലൈകോ സിഎംഡിയാക്കി; പുതിയ നിയമനം നൽകിയില്ല

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img