തന്നെ യുഡിഎഫിന്റെ ഭാഗമാക്കിയാല്‍ ഉണ്ടാകുന്ന മെച്ചം കത്തില്‍ വിവരിച്ചിട്ടുണ്ട്
തൃണമൂൽ കോൺഗ്രസ് പാർട്ടിയെ ഘടകകക്ഷി ആക്കണമെന്ന അവശ്യവുമായി പി വി അൻവർ. ഇത് സംബന്ധിച്ച് യുഡിഎഫ് നേതാക്കൾക്ക് കത്തയച്ചു. പ്രതിപക്ഷ നേതാവ് വിഡി. സതീശന്‍, കെ. സുധാകരന്‍, കെ.സി.വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ക്കാണ് കത്തയച്ചിരിക്കുന്നത്. PV Anwar writes to Congress leaders, asks them to make Trinamool Congress a constituent party
10 പേജുള്ള കത്ത് അൻവർ മുന്നണി നേതൃത്വത്തിന് കൈമാറി. യു.ഡി.എഫുമായി സഹകരിക്കാന്‍ തയ്യാറാണെന്നാണ് കത്തിൽ പറയുന്നത് എന്നാണ് സൂചന.
എം.എല്‍.എ സ്ഥാനം എന്തുകൊണ്ട് രാജിവെച്ചു എന്നത് മുതല്‍ തൃണമൂലില്‍ ചേര്‍ന്ന രാഷ്ട്രീയ സാഹചര്യം വരെ അന്‍വര്‍ കത്തില്‍ വിശദീകരിക്കുന്നുണ്ട്. എല്ലാ ഘടകകക്ഷി നേതാക്കള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.
തന്നെ യുഡിഎഫിന്റെ ഭാഗമാക്കിയാല്‍ ഉണ്ടാകുന്ന മെച്ചം കത്തില്‍ വിവരിച്ചിട്ടുണ്ട്. കത്തില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.