ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റിൽ ഇന്ത്യക്ക് മോശം തുടക്കം. ടിം സൗത്തിയുടെ പന്തിൽ ക്ലീൻ ബൗൾഡായി ക്യാപ്റ്റൻ രോഹിത് ശർമ്മ റൺസൊന്നും എടുക്കാതെ പുറത്തായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 14/1 എന്ന നിലയിലാണ്. ശുഭ്മാൻ ഗില്ലും, ജയ്‌സ്വാളുമാണ് ക്രീസിൽ. നിലവിൽ 245 റൺസിന് പിന്നിലാണ് ഇന്ത്യ.
നേരത്തെ, ആദ്യ ഇന്നിംഗ്‌സിൽ ന്യൂസിലൻഡ് 259 റൺസിന് പുറത്തായിരുന്നു. കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച വാഷിംഗ്ടൺ സുന്ദർ ആണ് കിവി ബാറ്റിംഗ് നിരയുടെ നട്ടലൊടിച്ചത്. അഞ്ച് ന്യൂസിലൻഡ് ബാറ്റർമാരെ കൂടാരത്തിലെത്തിച്ച സുന്ദർ 59 റൺസ് വിട്ടുകൊടുത്ത് നേടിയത് 7 വിക്കറ്റുകൾ ആണ്. ആർ അശ്വിൻ 3 വിക്കറ്റുകൾ നേടി. കോൺവെ (76) രചിൻ രവീന്ദ്ര (65) സാൻ്റ്നർ (33) എന്നിവരുടെ പ്രകടനമാണ് ന്യൂസിലാൻഡിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.ഒരു ഇന്നിങ്സിലെ മുഴുവൻ വിക്കറ്റുകളും ഓഫ് സ്പിന്നർമാർ വീഴത്തുക എന്ന അപൂർവതയ്ക്കും പുണെ ടെസ്റ്റ് വേദിയായി.
English summary : Pune Test; Bad start for India in the first innings