പുനലൂർ പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം; തീകൊളുത്തിയ ശേഷം ഓടിക്കയറി
കൊല്ലം: പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ യുവാവിൻ്റെ തീ കൊളുത്തി ആത്മഹത്യാ ശ്രമം. ആദിവാസി ഉന്നതി പ്രദേശത്ത് താമസിക്കുന്ന സുരേഷ് ആണ് തീകൊളുത്തിയ ശേഷം സ്റ്റേഷനിലേക്ക് ഓടിക്കയറിയത്.
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് സുരേഷിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായി വിവരം. സ്റ്റേഷനിലേക്ക് എത്തുന്നതിന് മുമ്പ് കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ ഒഴിച്ച് ശരീരത്തില്‍ തീ കൊളുത്തിയെന്നാണ് പ്രാഥമിക വിവരം.
ശരീരത്തില്‍ തീ കൊളുത്തിയ നിലയില്‍ തന്നെ സ്റ്റേഷനിലേക്ക് ഓടിക്കയറിയ യുവാവിനെ പൊലീസ് ഉടന്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
ഏകദേശം 90 ശതമാനം വരെ പൊള്ളലേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. യുവാവിന്റെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സംഭവത്തിന്റെ പശ്ചാത്തലവും കാരണം എന്താണെന്നതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary
A man attempted self-immolation at Punalur Police Station in Kollam after allegedly setting himself on fire using kerosene. He sustained around 90% burns and is in critical condition. Police have launched an investigation into the circumstances behind the incident.
punalur-police-station-self-immolation-attempt-kollam
Kollam News, Punalur Incident, Self Immolation Attempt, Kerala Police, Crime News, Breaking News, Kerala Incident, Investigation, India News, Emergency









