പൊരി ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ഉത്സവ പറമ്പുകളിലും മറ്റും കിട്ടുന്ന പൊരി ചായക്കൊപ്പവും തേങ്ങയും പഞ്ചസാരയും ചേർത്തുമെല്ലാം കഴിക്കാറുണ്ട്. പൊരിയും ശർക്കരയും ചേർത്തുണ്ടാക്കുന്ന പൊരിയുണ്ടയുടെ രുചി അപാരമാണ്. വെറും മൂന്നു ചേരുവകൾ കൊണ്ട് പത്തു മിനിറ്റിൽ കറുമുറു പൊരിയുണ്ട തയ്യാറാക്കിയാലോ.
ആവശ്യമായ ചേരുവകൾ
>പൊരി – 2കപ്പ്
>ശർക്കര -1/2 കപ്പ്
>വെള്ളം – 1/2 കപ്പ്
>തയാറാക്കുന്ന വിധം
തയ്യാറാക്കുന്ന വിധം
പൊരി ഒരു ഫ്രൈയിങ് പാനിൽ ഇട്ടു 2 മിനിറ്റു ചൂടാക്കുക. നന്നായി മൊരിഞ്ഞു വരുമ്പോൾ മാറ്റി വയ്ക്കുക. ശേഷം ഒരു ഫ്രൈയിങ് പാനിൽ ശർക്കര വെള്ളവും ചേർത്തു ഉരുക്കുവാൻ വയ്ക്കുക. പാവ് നൂൽ പരുവം ആകുമ്പോൾ ചൂടാക്കി വച്ചിട്ടുള്ള പൊരി ചേർത്ത് ഇളക്കുക. കയ്യിൽ പിടിക്കാവുന്ന ചൂടിൽ ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കുക, പൊരിയുണ്ട തയാർ.
Read Also: ഈ ഉഴുന്നുവട സൂപ്പർ അല്ലെ