web analytics

ബംഗ്ലാദേശ് പ്രക്ഷോഭം: പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോ​ഗിക വസതി കയ്യേറി പ്രക്ഷോഭകർ: സാരികളും ചായക്കപ്പുകളും വരെ മോഷ്ടിച്ചു, സകലതും നശിപ്പിച്ചു: വീഡിയോ

സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം രൂക്ഷമായ ബംഗ്ലാദേശിൽ രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോ​ഗിക വസതിയിൽ ഇരച്ചെത്തിയ സംഘം ബം​ഗ്ലാവിലെ സകലതും മോഷ്ടിച്ചതായി റിപ്പോർട്ടുകൾ. (Protesters invade Bangladesh Prime Minister Sheikh Hasina’s official residence:)

ഹസീനയുടെ വസതിയിലെ സാരികൾ, ചായക്കപ്പുകൾ, ടി.വി സെറ്റുകൾ തുടങ്ങി ചിത്രങ്ങൾ വരെ മോഷണം പോയതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഹസീനയുടെ ഔദ്യോഗിക വസതിയായ ഗാനഭബനിൽ പ്രക്ഷോഭകർ കൈയറി ഭക്ഷണം കഴിക്കുന്നതിന്റെയും വസതി നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.

ആഹ്ലാദഭരിതരായ പ്രതിഷേധക്കാർ ഹസീനയുടെ വീട്ടിലെ സാമ​ഗ്രികൾ തിരയുന്ന ദൃശ്യങ്ങൾ എക്സിൽ പ്രചരിക്കുന്നുണ്ട്. ഷെയ്ഖ് ഹസീനയുടെ അടുത്ത ആളുകളുടെ വീടുകൾ പ്രക്ഷോഭകർ തകർത്തതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ഹസീനയുടെ പിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ പ്രതിമയും തകർത്തു.

രാജ്യവ്യാപകമായി തെരുവുകൾ പ്രക്ഷോഭകർ കീഴടക്കിയിരിക്കുകയാണ്. ഹസീനയുടെ രാജി ഇവർ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

https://twitter.com/i/status/1820415316465197415

അതീവസുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ വസതിയിൽ പ്രക്ഷോഭകർ കസേരകളിൽ ഇരുന്ന് പുകവലിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ട്. ‌‌തെരുവുകളിലും വലിയതോതിൽ അക്രമസംഭവങ്ങൾ അരങ്ങേറുന്ന കാഴ്ചയാണ് കാണുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img