web analytics

കോഴിക്കോട് 15 കോടിയോളം വിലവരുന്ന നിരോധിത വിദേശ സിഗരറ്റ് പിടികൂടി

തി​രൂ​ർ: 15 കോ​ടി​യോ​ളം രൂ​പ വിലമതിക്കുന്ന നി​രോ​ധി​ത വി​ദേ​ശ സി​ഗ​ര​റ്റ് ശേ​ഖ​രം കോ​ഴി​ക്കോ​ട് തി​രൂ​രി​ലെ ഗോ​ഡൗ​ണി​ൽ​ നിന്ന് കസ്റ്റം​സ് ഉ​ദ്യോ​ഗ​സ്‍ഥ​ർ പി​ടി​കൂ​ടി. മൂ​ന്ന് റൂ​മു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച സി​ഗ​ര​റ്റ് ശേ​ഖ​ര​മാ​ണ് പി​ടി​കൂ​ടി​യ​ത്. കൊ​ച്ചി​യി​ൽ നി​ന്ന് ക​ട​ൽ മാ​ർ​ഗ​മെ​ത്തി​ച്ച ഇ​വ ക​ണ്ടെ​യ്‌​ന​റു​ക​ളി​ൽ തി​രൂ​രി​ൽ കൊ​ണ്ടു​വ​ന്ന് സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ്രാഥമിക നി​ഗ​മ​നം.

കേരളത്തിന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലെ​ത്തി​ച്ച് വി​ൽ​പ​ന നടത്തുന്നതിനായി എത്തിച്ചവയാണ് ഇത്. പല സ്ഥലങ്ങളിലായി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കുറഞ്ഞ അ​ള​വി​ൽ ഇ​ത്ത​രം സി​ഗ​ര​റ്റ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​അ​ന്വേ​ഷ​ണ​മാ​ണ് തി​രൂ​രി​ലെ ഗോഡൗണിലേക്ക് എ​ത്തി​ച്ച​ത്.

കോ​ഴി​ക്കോ​ട് ക​സ്‌​റ്റം​സ് പ്രി​വ​ൻ​റി​വ് ക​മീ​ഷ​ണ​ർ പ​ത്മാ​വ​തി, ജോ​യ​ന്റ് ക​മീ​ഷ​ണ​ർ ആ​ദി​ത്യ, ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ആ​ന​ന്ദ​കു​മാ​ർ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സൂ​പ്ര​ണ്ട് എ​ൻ.​പി. ഗോ​പി​നാ​ഥി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സൂ​പ്ര​ണ്ടു​മാ​രാ​യ എം. ​സി​ലീ​ഷ്, അ​രു​ൺ​കു​മാ​ർ, ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​രാ​യ അ​ശ്വ​ന്ത്, അ​മീ​ൻ, രാ​ജീ​വ് ബി​ഹു​ൽ പ​ണ്ഡി​റ്റ്, ഡ്രൈ​വ​ർ സ​ത്യ​നാ​രാ​യ​ണ​ൻ. ഹെ​ഡ് ഹ​വി​ൽ​ദാ​ർ മു​കേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സി​ഗ​ര​റ്റ് പി​ടി​കൂ​ടി​യ​ത്.

spot_imgspot_img
spot_imgspot_img

Latest news

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

Other news

‘ഇസ്ലാമിക് നാറ്റോ’ യാഥാർത്ഥ്യമാകുമോ? ഇന്ത്യയെ അത് എങ്ങനെ ബാധിക്കും

‘ഇസ്ലാമിക് നാറ്റോ’ യാഥാർത്ഥ്യമാകുമോ? ഇന്ത്യയെ അത് എങ്ങനെ ബാധിക്കും സൗദിയുടെ സാമ്പത്തിക കരുത്തും...

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി ദാരുണാന്ത്യം; സംഭവം കോട്ടയത്ത്

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി...

മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്; ബിജെപിക്ക് നിർണായകം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും ഇന്ന് വിഴിഞ്ഞത്തേക്കും മറ്റ് രണ്ട്...

ഗംഗാതീരത്ത് ഹരിഭജനവുമായി ഇറ്റാലിയൻ യുവതി; ഇന്ത്യ ലോകത്തിലെ ഏറ്റവും മാന്ത്രികമായ ഇടമെന്ന് ലുക്രേഷ്യ

ഗംഗാതീരത്ത് ഹരിഭജനവുമായി ഇറ്റാലിയൻ യുവതി; ഇന്ത്യ ലോകത്തിലെ ഏറ്റവും മാന്ത്രികമായ ഇടമെന്ന്...

പുഴയോരത്തെ പൊന്തക്കാട്ടിലൂടെ ഒരു കിലോമീറ്ററോളം ഓടിയ ശേഷം ആറ്റിലേക്ക് ചാടി, കുത്തൊഴുക്കിൽപ്പെട്ട ബാലന് രക്ഷകനായി യുവാവ്

പുഴയോരത്തെ പൊന്തക്കാട്ടിലൂടെ ഒരു കിലോമീറ്ററോളം ഓടിയ ശേഷം ആറ്റിലേക്ക് ചാടി, കുത്തൊഴുക്കിൽപ്പെട്ട...

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി...

Related Articles

Popular Categories

spot_imgspot_img