web analytics

‘ആക്ഷൻ ഹീറോ ബിജു’ താരം ‘അൽകു’ പിടിയിൽ; കാറിൽ കടത്തിയത് 52 ലിറ്റർ മദ്യം!

‘ആക്ഷൻ ഹീറോ ബിജു’ താരം ‘അൽകു’ പിടിയിൽ; കാറിൽ കടത്തിയത് 52 ലിറ്റർ മദ്യം!

കൊച്ചി: ‘ആക്ഷൻ ഹീറോ ബിജു’ സിനിമയിൽ ശ്രദ്ധേയമായ ചെറിയ വേഷം ചെയ്ത ‘അൽകു’ എന്നറിയപ്പെടുന്ന ഷഫീഖ് 52 ലീറ്റർ മദ്യവുമായി എക്സൈസ് പിടിയിൽ.

15 ലീറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും 58 ബോട്ടിൽ (37.7 ലീറ്റർ) ബിയറും ഇയാളിൽ നിന്ന് കണ്ടെത്തി.

രാത്രി 12ന് ശേഷം ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകിയിരുന്ന ഇയാളെ എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

തിരൂരങ്ങാടി സ്വദേശിയായ ഷഫീഖ് നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. മദ്യവിൽപനയിലൂടെ ലഭിച്ച പേരാണ് ‘അൽകു’.

എറണാകുളം നഗരത്തിൽ രാത്രിയോടെ മദ്യം ആവശ്യമായവരെ കണ്ടെത്തി സ്വന്തം വാഹനത്തിൽ എത്തിച്ചു നൽകുന്നതായിരുന്നു ഇയാളുടെ രീതി. ഇതിനുപയോഗിച്ച കാർ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.

അനുശ്രീ നായികയായ ‘ഓട്ടോർഷ’ എന്ന ചിത്രത്തിലൂടെയാണ് ഷഫീഖ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ഒരിക്കൽ പെട്ടിയടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനൊപ്പം എടുത്ത സെൽഫി സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സിനിമയിൽ അവസരം ലഭിച്ചതെന്നതാണ് പ്രത്യേകത.

English Summary:

Junior artist Shafeeq, known as “Alku” from Action Hero Biju, was arrested in Kochi with 52 litres of liquor for illegal late-night delivery.

alku-shafeeq-liquor-arrest

Shafeeq, Action Hero Biju, Liquor Seizure, Kochi, Excise Arrest

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img